കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സംസാര വിഷയമായത് മലയാളത്തിലെ സ്വന്തം നടൻ ജോജു ജോർജ് ഒരു പാ ർട്ടിയുടെ റോഡ് ഉപരോധിത്തിനോട് ശക്തമായി പ്രതികരിച്ച വീഡിയോ ആണ്. മലയാളത്തിലെ ഏറ്റവും മികച്ച നടനായി കണക്കാക്കുന്ന ജോജുജോർജ് എന്ന വ്യക്തിയാണ് ഇന്നലെ നടന്ന സംഭവത്തിൽ ഏറ്റവും ശക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. വീഡിയോ സോഷ്യൽമീഡിയയിലും ചാനലും ചർച്ചയായതിനു പിന്നാലെ താൻ ഒരു ഷോ നടത്തിയത് അല്ല എന്നും ജോജു പറഞ്ഞിരുന്നു.

ഞാനും ഒരു മനുഷ്യൻ ആണെന്നും പ്രതികരിക്കാനുള്ള സമയത്ത് പ്രതികരിക്കുക എന്നത് തന്റെ ഇഷ്ടമാണെന്നും ജോജു ജോർജ്ജ് പറഞ്ഞു .ജോജു ജോർജിന്റെ വാഹനം അടിച്ചു തകർത്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടാണ് ജോജു കാര്യങ്ങളെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പങ്കുവെച്ചത്. താരത്തിന് മാതാപിതാക്കളെ തെറി വിളിച്ചതിന് എതിരെയും ജോജു പ്രതികരിച്ചിരുന്നു. ജോജു മദ്യ പിച്ചിട്ടില്ല എന്ന് വൈദ്യ പരിശോധന ഫലവും പുറത്തുവന്നതോടെ ജോജു എന്ന നടനിൽ ഉപരി ജോജു എന്ന മനുഷ്യനെ ആണ് ആരാധകർ കയ്യടിയോടെ ഏറ്റെടുത്തത്.

ഇപ്പോഴിത ജോജു ജോർജ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഡിലീറ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്തു വരുന്നത്. താരത്തിനെ കുറിച്ച് പല രീതിയിലുള്ള അപകീർത്തികരമായ കാര്യവും മറ്റും പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് താരം തന്റെ സോഷ്യൽ മീഡിയ പേജ് ഡിലീറ്റ് ചെയ്തത്. വലിയ ആരാധകലോകം തന്നെ ജോജുവിനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും പാർട്ടിക്കാരുടെ രൂക്ഷമായ വാക്കുകൾ കൊണ്ടായിരിക്കും ജോജു ജോർജ്ജ് സോഷ്യൽ മീഡിയ പേജുകൾ ഡിലീറ്റ് ചെയ്തത് എന്നാണ് പലരും പറയുന്നത്.