ഈ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:  ബിരിയാണി അരി, സവാള , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 2 തക്കാളി, പുതിനയില, മല്ലിയില, കുറച്ച് എണ്ണ എന്നിവയും കുറച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും എടുക്കാം.. മുളകുപൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് അൽപം ചെറുനാരങ്ങാനീര് പിന്നെ കിങ്ഫിഷ് ( അയ്ക്കൂറ മീൻ)അര കിലോ..
ആവശ്യത്തിനുള്ള കഷ്ണങ്ങളാക്കി വൃത്തിയാക്കിയ മീനിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, 3/4 സ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, മൂന്ന്

ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റിവയ്ക്കാം.. പച്ചക്കറികൾ എല്ലാം ചെറുതാക്കി അരിഞ്ഞ് എടുക്കാം.. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് മാറ്റിവയ്ക്കാം…ഇതേ നെയ്യിലേക്ക് പച്ചക്കറികൾ ചേർത്ത് വഴറ്റി എടുക്കാം..കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം… അര സ്പൂൺ ബിരിയാണി മസാല ഒരു സ്പൂൺ ഗരം മസാലയും പച്ചക്കറികളും ചേർത്ത് നന്നായി മൂപ്പിച്ചു മാറ്റിവെക്കാം.. അരി കഴുകി വെള്ളത്തിൽ കുതിരാൻ ഇടുക.. അരമണിക്കൂർ കഴിഞ്ഞ് നന്നായി തിളച്ച് വന്ന വെള്ളത്തിലേക്ക് ഉപ്പും നാരങ്ങാനീരും ചേർത്ത ശേഷം അരിയിട്ട് വേവിക്കാം..നേരത്തെ മാറ്റിവച്ചിരുന്ന മീൻ ഈ സമയത്ത്

വറുത്തെടുക്കാവുന്നതാണ്..ശേഷം മസാലയും ആയി യോജിപ്പിക്കാം… ഇനി ഒരു ബിരിയാണി ചെമ്പ് ചൂടാക്കി അൽപം എണ്ണ പുരട്ടി വയ്ക്കാം.. ശേഷം വെന്ത് വന്ന ചോറിന്റെ ഒരുഭാഗം ഇതിൽ നിരത്താം.. ഇനി കിംഗ് ഫിഷ് മസാലയുടെ ഒരുഭാഗം നിരത്താം.. പിന്നീട് മല്ലിയില പുതിനയില എന്നിവ വിതറിയ ശേഷം വീണ്ടും ചോറ് നിരത്താം.. ഇനി വറുത്തു വെച്ച കശുവണ്ടി ഉണക്കമുന്തിരി, പൊടിയായി അരിഞ്ഞ മല്ലിയില പുതിനയില എന്നിവയെല്ലാം വിതറാം..ബാക്കി ഉള്ള ചോറൂം മസാലയും ഇതുപോലെ ലേയറുകൾ ആക്കിയ ശേഷം അടച്ചുവെച്ച് 10 മിനിറ്റ് ചെറുതീയിൽ വേവിക്കണം.. ഇനി ചൂടോടെ കിംഗ്ഫിഷ് ബിരിയാണി കഴിക്കാം..