
പഞ്ചസാര തരികളെ അനുസ്മരിപ്പിക്കുന്ന മണൽതരികൾ ആണ് ഉഡുപ്പിയിലെ ഐലൻഡിന്റെ പ്രത്യേകത.. അലയടിച്ച് കയറിവരുന്ന തിരമാലകൾ കരയോട് കഥ പറഞ്ഞു മടങ്ങിപ്പോയി, വീണ്ടും വരുന്നത് ആദ്യം വന്നുപോയ തീര തന്നെയാണോ എന്ന് നമുക്ക് അറിയണമെന്ന് ഉണ്ടാകും; പക്ഷേ തിര കരയോട് മാത്രമേ കഥ പറയുകയുള്ളൂ!! സെന്റ് മേരീസ് ദ്വീപ് പറയാത്തക്ക വലുതൊന്നുമല്ല.. ഏകദേശം ഒരു കിലോമീറ്റർ ആണ് ഇതിൻറെ വിസ്തീർണ്ണം, എങ്കിലും ഇത്രയും ഭാഗത്ത് തന്നെ കണ്ടുതീർക്കാൻ അതിമനോഹരമായ കാഴ്ചകൾ ആണ് ഉള്ളത്..

വളരെ പെട്ടെന്ന് തീരുമാനിച്ച ഒരു യാത്രയാണ് സെൻമേരിസ് ദ്വീപ് കാണാൻ, രാത്രി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു, എറണാകുളത്തു നിന്ന് ട്രെയിനിൽ കയറുകയും പിറ്റേന്ന് രാവിലെ ഉടുപ്പിയിൽ ലാൻഡ് ചെയ്യുകയും ഉണ്ടായി.. ട്രെയിനിൽ കിടന്നുറങ്ങിയത് കൊണ്ട് രാവിലെ ക്ഷീണം ഒന്നുമുണ്ടായില്ല..പബ്ലിക് ടോയ്‌ലെറ്റിൽ നേരത്തെ കുടിച്ച്, ചായയും കുടിച്ച് മാൽപെ ബീച്ചിലേക്ക് പുറപ്പെട്ടു, ഇവിടെ അൽപ സമയം ചിലവഴിച്ച ശേഷം സെൻമേരിസ് ദ്വീപിലേക്ക് ബോട്ട് കിട്ടി.. ഇവിടെനിന്ന് ഗവൺമെൻറിൻറെ മാത്രമല്ല മറ്റു സ്വകാര്യ ബോട്ടുകലും ലഭ്യമാണ്.. ഗവൺമെൻറിൻറെ ബോട്ട് ന് 250 രൂപയാണ്

ഒരാൾക്ക്..ഇവിടെ സന്ദർശിക്കാൻ എത്തുമ്പോൾ നമ്മുടെ ബജറ്റും സൗകര്യവും അനുസരിച്ച് ബോട്ട് തിരഞ്ഞെടുക്കാവുന്നതാണ്.. ഏകദേശം 45 മിനിറ്റ് യാത്രയുണ്ട് മാൽപ്പെ ബീച്ചിൽ നിന്നും സെന്റ് മേരീസ് ദ്വീപിലേക്ക്.. മറ്റെവിടെയും കാണാത്ത തരം പാറക്കല്ലുകൾ ഇവിടെ കാണാം. ഇതിൽ പലതും സപ്തഭുജ ആകൃതിയിൽ ആണുള്ളത്.. ഇവിടെ കാണുന്ന മിക്ക പാറക്കല്ലുകളും പാറകളുടെ കൂട്ടവും എല്ലാം ഇത്തരത്തിൽ ആണ് കാണപ്പെടുന്നത്.. മാൽപേയിൽ നിന്ന് രാവിലെ 9 മണിക്ക് ആണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്.. ബോട്ട് ചെന്ന് ഇറങ്ങുന്നത് തന്നെ വെള്ളത്തിലാണ്,

എന്തായാലും ബീച്ചിൽ ഇറങ്ങാൻ വന്ന സ്ഥിതിക്ക് വെള്ളത്തിൽ ചാടി തന്നെ തുടങ്ങാം.. ദ്വീപിൽ അവിടെവിടെയായി വലിയ തെങ്ങിൻ കൂട്ടവും ചെറിയ പച്ച പുല്ലിൻ കൂട്ടവും ഒക്കെ കാണാം.. ഏറെനേരം ദ്വീപിൽ ചെലവഴിച്ചശേഷം ബോട്ട് വന്നിറങ്ങിയ സ്ഥലത്ത് ഇനിയൊരു മടക്ക യാത്രയ്ക്കായി ഉള്ള ബോട്ടിന് കാത്തിരുന്നു.. ഏറെ താമസിയാതെ തന്നെ ഒരു ബോട്ട് വരികയും ഇങ്ങോട്ട് വന്ന് അതേ ടിക്കറ്റ്ന് തിരിച്ചു മാൽപേ ബീച്ച് എത്തുകയും ചെയ്തു.. ഇവിടെ പിന്നെ വാട്ടർബോൾസ് തുടങ്ങിയ അഡ്വഞ്ചർ ഒക്കെ ചെയ്തതിനുശേഷമാണ്

തിരിച്ച് നാട്ടിലേക്ക് വണ്ടി കയറിയത്… മാൽപ്പെ ബിച്ചിനെക്കാളും വ്യത്യസ്തമായ ഒരു കാഴ്ചയാണ് സെൻമേരിസ് ദ്വീപ് നൽകുന്നത്.. ഇതുവരെ കണ്ടിട്ടില്ലാത്ത തരം പാറക്കൂട്ടങ്ങൾ, ഇവയ്ക്ക് ഇടയിൽ നിന്ന് കരയോട് കഥ പറയുന്ന പല തിരകളെയും കാണാം..പാറയ്ക്കു മുകളിൽ കയറി നിൽക്കാം.. ചെറിയ ചില മീനുകളെയും കാണാം.. മണൽത്തരികളുടെ ഓടി നടക്കാം, എന്തായാലും വളരെ മനോഹരമായി സമയം ചെലവഴിക്കാം…ജൂണ് മുതൽ.സെപ്റ്റംബർ വരെ സെന്റ് മേരീസ് ദ്വീപ് മഴയെ തുടർന്ന് അടച്ചിരിക്കും..നിങ്ങൾ പോകുമ്പോൾ ശ്രദ്ധിക്കുമല്ലോ…
