
ഇഡലി സോഫ്റ്റ് ആകുന്നില്ല’, എന്ന പരാതി തീർക്കാൻ സോഫ്റ്റായ ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കാം.. ഇത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ഒന്നര കപ്പ് ഇഡ്ഡലി അരി, മുക്കാൽ കപ്പ് ഉഴുന്ന്, അല്പം ഉലുവ, കുറച്ച് ചോറ്, വെള്ളം, ആവിശ്യത്തിന് ഉപ്പ്, നെയ്യ്/എണ്ണ എന്നിവ മതിയാവും..
ഇഡ്ഡലി അരി നന്നായി കഴുകി വെള്ളത്തിൽ കുതിർത്ത് വെക്കാം.. മുക്കാൽ കപ്പ് ഉഴുന്ന് രണ്ടു മണിക്കൂർ കുതിർക്കണം, ഇതിനൊപ്പം ഉലുവയും കുതിർത്തെടുക്കാം..

നാലുമണിക്കൂർ കുതിർത്ത അരി നന്നായി അരച്ചെടുക്കുക, ഉഴുന്നും ഉലുവയും ഇതുപോലെ സോഫ്റ്റായി അരച്ച് എടുക്കാം.. അരയ്ക്കുമ്പോൾ അല്പം ചോറ് കൂടി ഇടുന്നത് നല്ലതാണ്.. അരിയും ഉഴുന്നും ഇനി ഒരു പാത്രത്തിൽ ആക്കി മിക്സ് ആക്കാം.. ഇനി അല്പം വെള്ളമൊഴിച്ച് ഇളക്കി കൊടുക്കാം..ദോശ മാവിനെക്കാൾ കട്ടിയുള്ള മാവ് വേണം ഇഡ്ലിക്ക്.. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നാലഞ്ചു മണിക്കൂർ മാറ്റിവയ്ക്കാം..ഈ സമയം

കൊണ്ട് മാവ് നന്നായി പുളിച്ചു വരും.. ചെറിയ ഒരു പുളിയിൽ തന്നെ മാവ് നന്നായി ഇളകി ഇഡലി ഉണ്ടാക്കാൻ തുടങ്ങാം.. ഇഡലി ചെമ്പിൽ വെള്ളം ചൂടാക്കാൻ ആയി വെക്കാം.. തട്ടിലേക്ക് അല്പം എണ്ണ തടവിയ ശേഷം ഇഡലി മാവ് ഒഴിക്കാം, എല്ലാ തട്ടിലും മാവു നിറച്ചശേഷം ചെമ്പിലേക്ക് ഇറക്കി വെച്ച് ആവി കയറ്റി വേവിക്കുക..വെന്ത ഇഡലി യെ സ്പൂൺ ഉപയോഗിച്ച് മാറ്റിയശേഷം മുഴുവൻ മാവും ഇതുപോലെ പുഴുങ്ങി എടുക്കാം..

