
കുറച്ചു മണിക്കൂറുകൾക്ക് മുൻപാണ് എറണാകുളം വൈറ്റില ഇടപ്പള്ളി ബൈപ്പാസ് പെട്രോൾ വില വർധനയുടെ പേരിൽ ഏകദേശം ഒരു മണിക്കൂറോളം ആയി പെട്രോൾ കൂടി എന്നും പറഞ്ഞു കോൺഗ്രസ് പാർട്ടിക്കാർ വഴിതടയൽ പരിപാടി തുടങ്ങിയത്. സാധാരണക്കാരായ ഒരുപാട് ജനങ്ങൾ ഈ പ്രതിഷേധത്തിനു മുൻപിൽ വീർപ്പുമുട്ടി പോയി. കൊച്ചു കുട്ടികൾ മുതൽ ഹോസ്പിറ്റലിൽ പോകുന്ന രോഗികൾ വരെ ഈ വഴിതടയൽ സമരത്തിന് പിന്നിൽ കാത്തു കിടക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എക്സാമിന് പോകേണ്ടവർ കീമോക്ക്
കൊണ്ടുപോകുന്ന പേഷ്യൻസ് സുകൾ അങ്ങനെ നിരവധി ആളുകൾ മണിക്കൂറുകളോളം കോൺഗ്രസ്സുകാരുടെ ഈ പരിപാടിക്ക് മുന്നിൽ സ്തംഭിച്ചു നിന്നു പോയി. അതിനിടയിലാണ് സിനിമാതാരം ജോജുജോർജ് പ്രതികരിച്ച രംഗത്തെത്തിയത്. എന്നാൽ ഈ പ്രതികരണത്തെ രാഷ്ട്രീയപാർട്ടികൾ വേറെ തലത്തിൽ കാണുകയും ജോജു ജോർജ് എന്ന നടന്റെ വാഹനം തകർക്കുകയും ചെയ്തു. ഒരു സാധാരണക്കാരൻ എങ്ങനെ പ്രതികരിക്കുന്നു അങ്ങനെ മാത്രമാണ് ജോജുജോർജ് എന്ന നടൻ ഇതിനെതിരെ പ്രതികരിച്ചത് ഒരിക്കലും ഒരു നടൻ എന്ന ലേബലിൽ അല്ല താരം ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത് നിരവധി സാധാരണ ആളുകളുടെ പ്രതിനിധി ആയിട്ട് കൂടിയാണ്. എന്നാൽ കോൺഗ്രസ് പാർട്ടി
ഇതിനെ വേറൊരു തലത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത് ജോജുജോർജ് നടൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറി സംസാരിച്ചു എന്നൊക്കെ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തായാലും താരത്തിന് ഈ നീക്കത്തിനു സോഷ്യൽ മീഡിയയിൽ കയ്യടിയാണ് നേടുന്നത്. പ്രതിഷേധങ്ങളും പ്രകടനങ്ങളും എല്ലാം പാർട്ടികൾക്കും ആകാം എന്നാൽ ഒരിക്കലും ഒരു സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയത് ആകരുത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജോജുവിന്റെ സ്ഥാനത്ത് നട്ടെല്ലുള്ള മറ്റ് ആരായാലും ഇങ്ങനെ പ്രതികരിക്കുമെന്നാണ് പല കമന്റുകൾ ഉം എത്തുന്നത്