കസ്തൂരിമാനിലെ കാവ്യ ഇനി ശ്രീജിത്തിനു സ്വന്തം!! റബേക്കയുടെ വിവാഹം കഴിഞ്ഞു!!

ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി ആണ് റെബേക്ക. സിനിമ താരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീൽ ആയ കാവ്യ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കസ്തൂരിമാൻ. ജീവയും കാവ്യായും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്ക് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവം ആണ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി റെബേക്ക പങ്കുവെക്കാറും ഉണ്ട്. റെബേക്കയുടെയും സംവിധായകൻ ശ്രീജിത്തിന്റെയും വിവാഹം കഴിഞ്ഞു.


ചെറിയ പ്രായത്തിൽ തന്നെ പക്വതയാർന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് റബേക്ക. താരം ഇന്ന് സംവിധായകനായ ശ്രീജിത്ത് വിജയനെ വിവാഹം ചെയ്തു. ഇന്നലെ താരത്തിനെ ഹജ്ജ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടേയും ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. സിനിമാ ലോകവും സീരിയൽ രോഗവും ഒരുപോലെ ആഘോഷമാക്കുന്ന വിവാഹമാണ് ഇരുവരുടെയും. കുട്ടനാടൻ മാർപാപ്പ

മാർഗ്ഗംകളി തുടങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്ത. ശ്രീജിത്ത് വിജയൻ ആണ് താരത്തിനെ വരൻ. സിനിമാ സീരിയൽ രംഗത്ത് നിന്നും നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ആണ് വിവാഹത്തിൽ പങ്കെടുത്തത്.സണ്ണി ലിയോൺ നായികയായെത്തുന്ന ഹീറോ എന്ന മലയാള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ റബേക്ക ആയിരുന്നു

Leave a comment

Your email address will not be published.