ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മൈദ, ബേക്കിംഗ് പൗഡർ, വളരെക്കുറച്ചു വെണ്ണ, കുറച്ച് ഉണക്കമുന്തിരി, പഞ്ചസാര പൊടിച്ചത്, വാനില എസൻസ്, കോഴിമുട്ട, കൊക്കോ പൗഡർ, അണ്ടിപ്പരിപ്പ്, ഇനി അല്പം ചൂടുവെള്ളവും, എടുക്കാം
ആദ്യം തന്നെ 300ഗ്രാം മൈദയും ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡറും നന്നായി അരിച്ച് മാറ്റിവയ്ക്കാം.. രണ്ടുമൂന്നു തവണ അരിച്ച് ഇവയെ നന്നായി യോജിപ്പിക്കാം.. ഇനി 400 ഗ്രാം വെണ്ണയും 400 ഗ്രാം പഞ്ചസാര പൊടിച്ചതും നന്നായി മിക്സ് ആക്കാം.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വാനില എസ്സെൻസ് ചേർക്കാം.. ശേഷം 100ഗ്രാം കൊക്കോ

പൗഡറും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ ആക്കാം.. ഈ മിശ്രിതത്തിലേക്ക് ഇനി ചേർക്കേണ്ടത് കോഴിമുട്ടയാണ്.. ഓരോ കോഴിമുട്ടകൾ ആയി 7 മുട്ടുകൾ ചേർക്കാം.. ഓരോന്ന് ചേർത്ത് കഴിഞ്ഞ് ബീറ്റ് ചെയ്യണം.. ഇനി അരിച്ചു വെച്ച മൈദയും ബേക്കിംഗ് പൗഡറും ചേർക്കാം..ഇത് നന്നായി ഇളക്കിയ ശേഷം കേക്ക് ടിന്നിൽ നെയ്യ് പുരട്ടി എടുക്കാം.. ഇതിലേക്ക് ഈ മാവ് ഒഴിച്ചശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 250 ഡിഗ്രി സെൽഷ്യസിൽ 25 മിനിറ്റ് ബെയ്ക്ക് ചെയ്യാം..


ടോപ്പിങ് ചെയ്യാനായി 200 ഗ്രാം ചോക്ലേറ്റ് അലിയിപ്പിക്കാം..ഇതിൽ 4 മുട്ടയുടെ മഞ്ഞ ചേർക്കാം,.വെള്ള മാറ്റി വെച്ചോളു..മുട്ടയുടെ മഞ്ഞ ഭാഗം ചോക്ലേറ്റ് ആയി നല്ല പോലെ അടിച്ച് യോജിപ്പിക്കാം..ഇനി അൽപ്പം വാനില എസ്സെൻസ് ചേർക്കാം..ഇനി കുറച്ച് വെണ്ണ- 100 ഗ്രാം മതിയാവും,ഇതിൽ  ചേർത്ത് ഇളക്കാം.. ശേഷം നേരത്തെ മാറ്റി വെച്ച മുട്ടയുടെ വെള്ള ബീറ്റ് ചെയ്ത് എടുക്കാം.. മെൽറ്റ് ചെയ്ത ചോക്ലേറ്റും ബീറ്റ് ചെയ്ത മുട്ടയുടെ വെള്ളയും ഒന്നിച്ച് ഇളക്കി ചൂട് ആക്കാം..

ഇനി ഇതിനെ ബേക്ക് ചെയ്ത് എടുത്ത കേക്കിൽ തേയ്ച്ച് പിടിപ്പിക്കാം..അങ്ങനെ കിടിലൻ ഹോം മെയ്ഡ് ചോക്ലേറ്റ് കേക്ക് തയ്യാറി കഴിഞ്ഞു..എത്ര എളുപ്പം അല്ലെ..നിങ്ങളും ഉണ്ടാക്കി നോക്കു…രുചിയും അടിപൊളയാ..