ചട്ടി പത്തിരി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുറച്ച് പച്ചമുളക്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, എണ്ണ  അൽപ്പം മല്ലിയില..
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്തു വെക്കാം.. ചെറിയ കഷണങ്ങളാക്കിയ ചിക്കൻ പീസിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ച് വയ്ക്കാം.. അല്പസമയം മാറ്റിവെച്ചതിനു ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ഫ്രൈ ചെയ്തെടുക്കാം.. ഇത്‌ ചൂടാറിയതിനു ശേഷം മിക്സിയിൽ ഒന്ന് അടിച്ചെടുക്കാം..


ഇനി മറ്റൊരു പാൻ ചൂടാക്കാം.. ഇതിലേക്ക് ആവശ്യത്തിനുള്ള എണ്ണയൊഴിച്ച് ശേഷം, ചൂടായി വരുമ്പോൾ 2 സവാള അരിഞ്ഞത് ചേർക്കാം..  സവാള വാടി വരുമ്പോൾ  ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, അല്പം മുളകും ഇതിലേക്ക് അരച്ച് ചേർക്കാം.. അല്ലെങ്കിൽ ചില്ലി സോസ് ഉപയോഗിച്ചാലും മതി..ഇതെല്ലാം നന്നായി മൂത്ത് വരുമ്പോൾ, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടേബിൾസ്പൂൺ  മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ എല്ലാം നന്നായി ഇളക്കി യോജിപ്പിക്കാം.. ഇനി ആവശ്യത്തിനുള്ള ഉപ്പും കുറച്ച് മല്ലിയിലയും ചേർത്ത് നന്നായി വഴറ്റാം..

ശേഷം മിക്സിയിലടിച്ച ചിക്കൻ ചേർക്കണം.. എന്നിട്ട് മസാലകളും ആയി നന്നായി മിസ്സ് ആക്കിയ ശേഷം ചുടാക്കി വാങ്ങാം…
ഇനി മസാല നിരത്താനുള്ള ദോശ തയ്യാറാക്കാം.. ഇതിനായി ഒന്നര കപ്പ് മൈദയും
ഒരു മുട്ടയും എടുക്കാം, മൈദയിലേക്ക് മുട്ട  പൊട്ടിച്ചൊഴിക്കാം, അല്പം വെള്ളവും ഒഴിച്ച് ചപ്പാത്തി മാവ് പോലെ മാവ് കുഴച്ചു തയ്യാറാക്കാം.. ഈ മാവ് ഉരുട്ടി പരത്തി ദോശകൾ തയ്യാറാക്കാം.. ഒരു ബൗളിലേക്ക് ആറ് മുട്ട പൊട്ടിച്ച് ഒഴിക്കാം.. ഒരു കപ്പ് പാലും അര ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയ ശേഷം മിക്സിയിൽ അടിച്ചെടുക്കുക.. ഇത് ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് വയ്ക്കാം ഇതിൽ മുക്കിയാണ് ദോശകൾ നിരത്തി

വെക്കേണ്ടത്..ഇനി ഒരു കുക്കറിൽ നെയ് പുരട്ടാം, ശേഷം ഒരു ദോശ എടുത്ത് നേരത്തെ ഉണ്ടാക്കിയ ബാറ്ററിൽ മുക്കി ഇതിലേക്ക് വെക്കാം..എന്നിട്ട് ചിക്കൻ മസാല കൊണ്ട് ഈ ദോശയിൽ ഒരു ലെയർ ഉണ്ടാക്കാം.. ഇതിനു മുകളിലായി മറ്റൊരു ദോശ കൂടി  ബാറ്ററിൽ മുക്കി വെക്കാം.. വീണ്ടും മസാലക്കൂട്ട് നിരത്താം..ദോശകൾ തീരുന്നതുവരെ ഇത് പോലെ ചെയ്യാം..  എല്ലാ ലയേറുകളും ഇത് പോലെ അടുക്കിയ ശേഷം കുക്കർ അടച്ച് വെച്ച് (വെയ്റ്റ് ഇടാതെ) അരമണിക്കൂർ വേവിക്കാം.. അങ്ങനെ കിടിലൻ ചട്ടിപ്പത്തിരി തയ്യാറാണ്…