
സിനിമ സീരിയൽ താരങ്ങളുടെ വിവാഹങ്ങൾ ആരാധകർ എന്നും കാത്തിരിക്കാറുണ്ട്. അത് സീരിയൽ താരങ്ങളുടെ ആകുമ്പോൾ ആരാധകരുടെ എണ്ണം കൂടുതലായിരിക്കും. കാരണം സീരിയൽ പ്രേക്ഷകർ ഇന്നും കുടുംബ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ അതിഥികളാണ്. അത്തരത്തിൽ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് കസ്തൂരിമാൻ എന്ന സീരിയലിലൂടെ കാവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റബേക്ക സന്തോഷ്.


പ്രായത്തെ കവിഞ്ഞ ആരാധകരുടെ ഇഷ്ട നടിയായി മാറിയ റബേക്ക നാളെ വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ വിവാഹത്തിന്റെ ഭാഗമായി നടന്ന ഹൽദി ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
കുട്ടനാടൻ മാർപാപ്പ, മാർഗ്ഗംകളി ഷീറോ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരിയിൽ ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. ഏറെ നാളെ പ്രണയത്തിലായിരുന്ന ഇരുവരും ഇപ്പോൾ വിവാഹിതരാകാൻ പോകുന്നു എന്ന കാര്യം ആരാധകർ അറിഞ്ഞിരുന്നില്ല.


പ്രതീക്ഷയുടെയും ശ്രീജിത്തിനെ യും ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകർക്ക് ഈ കാര്യം മനസ്സിലായിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് ചെറായി ബീച്ചിൽ ഉള്ള ഇന്ദ്രിയ റിസോർട്ടിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത് രാവിലെ 12 മണിക്കാണ് വിവാഹ മുഹൂർത്തം. ഇന്ന് നടന്ന ഹൽദി ചടങ്ങിൽ സിനിമ സീരിയൽ രംഗത്തെ റബേക്ക യുടെയും ശ്രീജിത്തിന്റേയും അടുത്ത സുഹൃത്തുക്കൾ പങ്കെടുത്തു.

