നേരത്തെ സൂചിപ്പിച്ചതുപോലെ പോലെ അധികം ആളുകൾക്ക് അറിവില്ലാത്ത ഒരു റോക്ക് വ്യൂ പോയിൻറ് ആണ് ഭൂതക്കുഴി.. ടൂറിസം മാപ്പിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് പത്തനംതിട്ട തിരുവല്ലയിലെ മനോഹര വ്യൂ പോയിൻറ് ഭൂതക്കുഴി.. വലിയ രണ്ട് പാറ കുഴികൾക്ക് നടുവിലായി  വലിയ പാറ നടുവിലേക്ക് തള്ളി നിൽക്കുന്നു..ഇതിൽ കയറി നിന്നാൽ ഇത് വരെ കണ്ടതിലും സുന്ദര കാഴ്ച കാണാം.. നല്ല ആഴത്തിലുള്ള രണ്ടു കുഴികളിൽ ഏതിൽ വീണാലും മരണസാധ്യത തള്ളി കളയാൻ ആകില്ല… എത്ര സൗന്ദര്യം ഉണ്ടെങ്കിലും ഇത്തരം ചില കാര്യങ്ങൾ നമ്മെ

ഭയപ്പെടുത്തുന്നതാണ്.. കുഴിളിൽ  വെള്ളത്തിൻറെ അളവ് വളരെ കൂടുതലാണ്.. ഏറെ പരിശ്രമിച്ചിട്ടും വെള്ളം വറ്റിക്കാൻ സാധിക്കാത്ത കഥകൾ നാട്ടുകാർ പറയുന്നത് കേൾക്കാം….
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഓതറ എന്ന ഗ്രാമത്തിൽ കല്ലിശ്ശേരിക്ക് അടുത്ത് കല്ലുകുളം എന്ന സ്ഥലത്താണ് ഭൂതക്കുഴി ഉള്ളത്..ശരിക്കും ഇതിൻറെ അഗാധമായ ആഴം തന്നെയാണ് ഭൂതങ്ങൾ വസിക്കുന്ന കുഴി അഥവാ ഭൂതക്കുഴി എന്ന പേരിന് കാരണം.. ഫോട്ടോഷൂട്ടിനും മറ്റേ പ്രകൃതി സൗന്ദര്യ ആരാധനയുമായി ബന്ധപ്പെട്ട് കുറച്ച് ആളുകളൊക്കെ ഇവിടെ എത്താറുണ്ട്..വ്യൂ പോയിന്റിൽ പോയി നിന്നാൽ അകലെയായി

ഓതറ പള്ളി, കോഴഞ്ചേരി -തെക്കേമല, എന്നിവ കാണാം.. കൂടാതെ മറ്റു പല ലാൻഡ് മാർക്കുകളും ദൃശ്യമാകും..
സ്നേഹിക്കുന്ന ഹൃദയങ്ങളെ ആകർഷിക്കാനായി പ്രകൃതി തന്നെ ഒരുക്കിയത് ആണ് ഇരുവശങ്ങളിലുമുള്ള കുഴികളിൽ ഒന്ന്, കാരണം ഇതിന് ഹൃദയത്തിൻറെ ആകൃതിയാണ്..
  അകലെനിന്ന് നോക്കുമ്പോൾ എന്തിനെയും സൗന്ദര്യം സുന്ദരമാണ് എന്ന് പറയുന്നതുപോലെ മുകളിൽ നിന്ന് നോക്കുമ്പോൾ താഴെയുള്ള കുഴികളുടെ സൗന്ദര്യം വളരെ സുന്ദരമാണ്.. കൂടാതെ അരികിൽ ആയുള്ള പച്ച പുല്ലുകളും വെള്ളക്കെട്ടുകളും നമ്മെ ആഴത്തിൽ

ആകർഷിക്കുന്നു…  താഴെ നിന്നുള്ള കാഴ്ചകളും വളരെ സുന്ദരമാണ്.. എപ്പോൾ വേണമെങ്കിലും ആർക്കും സന്ദർശിക്കാവുന്ന സ്ഥലമാണ് ഭൂതക്കുഴി.. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നവർക്ക് തീർച്ചയായും എവിടെ ഇഷ്ടപ്പെടും, സുന്ദരമായ പച്ചപ്പുല്ലുകൽക്കിടയിൽ ഉള്ള പച്ച നിറമുള്ള വെള്ളം നിറഞ്ഞ പാറക്കെട്ടുകൾ, പ്രത്യേക അനുഭൂതി ആണ് സന്ദർശകർക്ക് നൽകുന്നത്..