“ആ ആളിനെ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളൂ. അതിനു കഴിഞ്ഞില്ലെങ്കിൽ ഇനിയും അവിവാഹിതയായി കഴിയാൻ തനിക്ക് മടിയൊന്നുമില്ല”- തൃഷ കൃഷ്ണൻ.

നിരവധി ഹിറ്റ്‌ സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഏതാണ്ട് 20 വർഷത്തോളമായി നിറഞ്ഞു നിൽക്കുന്ന തൃഷ കൃഷ്ണൻ തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഏവരുടെയും മനസ്സ് കീഴടക്കുന്ന അഭിനേത്രി ആണ് തൃഷ. 1999 ലെ മിസ് ചെന്നൈ കോണ്ടെസ്റ്റിലെ വിന്നർ ആയിരുന്ന തൃഷ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. “ജോഡി” എന്ന തമിഴ് സിനിമയിൽ ചെറിയ റോളിൽ പ്രത്യക്ഷപ്പെട്ടു സിനിമ അഭിനയ ജീവിതം തുടങ്ങിയ തൃഷ തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും നായികയായി അഭിനയിച്ചു.

“ഹേയ് ജൂഡ്” എന്ന മലയാളചിത്രത്തിലും ശ്രദ്ധ നേടിയിരുന്നു.പ്രായം നാൽപ്പതുകളോടടുക്കുമ്പോഴും തൃഷ ഇത് വരെയും വിവാഹിതയായിട്ടില്ല. തൃഷയുടെ വിവാഹവാർത്ത പലപ്പോഴും പ്രചരിച്ചിരുന്നു. നടൻ ചിമ്പു, ബാഹുബലി താരം റാണ ദഗ്ഗുപതി തുടങ്ങിയ താരങ്ങളുമായി തൃഷയുടെ പ്രണയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. അവരുടെ പ്രണയ വാർത്തകളും വിവാഹ ഗോസിപ്പുകളും ചർച്ചാ വിഷയങ്ങളായിരുന്നു.തൃഷ എന്നാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യം എല്ലാ അഭിമുഖങ്ങളിലും താരം നേരിടാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രതിശ്രുത വരനെ

കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് താരം. “എന്നെ പ്രത്യേകമായി മനസിലാക്കുന്നൊരാൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കും.”എന്റെ സ്വപ്നത്തിലുള്ള ആളെ കണ്ടുമുട്ടുന്നില്ലെങ്കിൽ അതുവരെ അവിവാഹിതയായി തുടരുന്നതിനും തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് തൃഷ പറയുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *