സുവർണ്ണക്ഷേത്രം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അമൃത്സറിലെ ഗോൾഡൻ ടെമ്പിൾ ആണെങ്കിൽ ഒരു ക്ഷേത്രത്തെക്കുറിച്ച് കൂടി നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.. ഈ ക്ഷേത്രം; ഇത് നമ്മളുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ആണ് ഉള്ളത്.. മുഴുവനായും വേദങ്ങളിൽ പരാമർശിച്ചിട്ടുള്ളത് പോലെയാണ് ഈ ക്ഷേത്രനിർമ്മിതി.. ഏകദേശം ഒരേക്കറോളം വിശാലമായി കിടക്കുന്ന ക്ഷേത്രത്തിൻറെ ഭൂരിഭാഗവും ശുദ്ധ സ്വർണത്തിൽ ആണ് പണികഴിപ്പിച്ചിട്ടുള്ളത്.. മൊത്തത്തിൽ ഒരു സ്വർണ്ണമയമാണ്  ശ്രീപുരത്തും ക്ഷേത്ര പരിസരത്തും..


സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവതയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്..
1500 കിലോഗ്രാം ശുദ്ധ സ്വർണ്ണം ഉപയോഗിച്ച് ആണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്.. ഇതിനായി ഏകദേശം 300 കോടിയോളം ചിലവഴിച്ചതായി പറയപ്പെടുന്നു.. ശ്രീ നാരായണി പീഠം ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് പണികളും മറ്റു കാര്യങ്ങളും പൂർത്തീകരിച്ചത്.. തമിഴ്നാട്ടിലെ വെല്ലൂരിന് അടുത്ത് തിരുമയ്കൊടിയ്ക്കു  സമീപം ശ്രീപുരത്താണ് സുവർണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. വെല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെ ആണ് സുവർണ്ണ ക്ഷേത്രം.. തിരുപ്പതിയിൽ നിന്ന് 120 കിലോമീറ്ററും ചെന്നൈയിൽ നിന്ന് 145 കിലോമീറ്ററുമാണ് ഇവിടേക്ക്…


സമ്പത്തിന്റെ ദേവതയ്ക്ക് കൂടി കൊള്ളാൻ ഇതിലും വലിയൊരു ക്ഷേത്രം ഇതുവരെ മറ്റ് എങ്ങും ഉണ്ടാക്കിയിട്ടില്ല.. ധാരാളം മലകളാൽ ചുറ്റപ്പെട്ട സുന്ദര ക്ഷേത്രം 2007 ഓഗസ്റ്റ് ഏഴിനാണ് ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തത്.. പ്രഗൽഭരായ നൂറുകണക്കിന് ശിൽപ്പികൾ ആണ് ക്ഷേത്രത്തിൻറെ ശില്പ കലകൾക്ക് പിന്നിൽ അഹോരാത്രം പ്രവർത്തിച്ചത്.. ക്ഷേത്രത്തിലെ ഓരോ ചെറിയ കണികകളിലും ഇവരുടെ പ്രാഗൽഭ്യം വ്യക്തമാകും..
ക്ഷേത്രത്തിൻറെ ചുറ്റുമതിൽ (പാത) നക്ഷത്ര ആകൃതിയിലാണ്  പണികഴിപ്പിച്ചിരിക്കുന്നത്..

രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക്/ ഭക്തർക്ക് പ്രവേശനാനുമതി ഉണ്ട്.. സൂര്യാസ്തമയ വേളയിൽ കൃത്രിമമായ പ്രകാശ ങ്ങളാൽ ക്ഷേത്രവും പരിസരവും കൂടുതൽ സുന്ദരമാകുന്നത് കാണാം.. ഇനിയും; ചെറിയ മഴയുള്ള സമയങ്ങളിൽ ക്ഷേത്രത്തിൻറെ പൊൻ ഭിത്തികളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ മഴത്തുള്ളികളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാക്കുന്ന സുന്ദര കാഴ്ച ഒരു ജീവിത കാലത്തേക്ക് ഉള്ളതാവും..  ക്ഷേത്രത്തിൻറെ ശ്രീകോവിൽ മുഴുവനായും ശുദ്ധ സ്വർണ്ണം കൊണ്ട് ആണ് നിർമ്മിച്ചിരിക്കുന്നത്.. ക്ഷേത്രത്തിന് മുപ്പതിൽ

കൂടുതൽ സ്വർണ്ണത്തിൽ നിർമ്മിച്ച തൂണുകളുണ്ട്.. ഭിത്തികളിൽ ധാരാളം സന്ദേശങ്ങളും കോറി ഇട്ടിരിക്കുന്നു.. തൊട്ടടുത്ത സംസ്ഥാനത്തുള്ള ഇത്തരമൊരു ക്ഷേത്രത്തെക്കുറിച്ച് നമ്മൾ അറിയാതെ പോകരുത്, ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് പുരത്തെ സുവർണക്ഷേത്രം…