പഠിക്കുന്ന കാലം മുതൽ ഞാനത് ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയിരുന്നു ദീപ്തി സതി മനസ്സുതുറക്കുന്നു!!

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ കൂടി മലയാളസിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായില്ലെങ്കിലും നീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപ്തി സതിയെ എല്ലാവരും അന്നേ ശ്രദ്ധിച്ചിരുന്നു. വേറിട്ട ലുക്കിൽ നീന എന്ന ചിത്രത്തിൽ എത്തിയ ദിപ്തി സതിയെ അത്രയും സൗന്ദര്യത്തിൽ പിന്നീട് ആരാധകർ കണ്ടിട്ടേയില്ല.നീന എന്ന ചിത്രത്തിനുശേഷം ദീപ്തി സതി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് എത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാൻ താരത്തിന് കഴിഞ്ഞു. സിനിമയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു.

മോഡലിങ്ങിലൂടെയാണ് ദീപ്തി സതി സിനിമാരംഗത്തേക്ക് എത്തിയത്. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും മോഡലിംഗ് കൈവിടാൻ ദീപ്തി സതി തയ്യാറല്ലായിരുന്നു. ഇപ്പോഴും സിനിമയും മോഡലിനും ഒരുപോലെ കൊണ്ടുപോകാൻ ദീപ്തിക്ക് കഴിയുന്നുണ്ട്. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മോഡലിങ്ങിനെ കുറിച്ചും താരം മനസ്സുതുറക്കുന്നുഫോട്ടോഷൂട്ടുകളിൽഎല്ലാം ഞാൻ കുറച്ചു ഗ്ലാമറസ് ആയി ആണ് എത്തുന്നത് അതുകൊണ്ടുതന്നെ എല്ലാവരും എന്നെ ഒരു മോഡേൺ ഗേൾ ആയിട്ടാണ് കാണുന്നത്. ഞാൻ ഗ്ലാമർ കാണിക്കാൻ വേണ്ടി സെക്സിയായി അഭിനയിക്കുന്നു എന്നാണ് പലരുടേയും വിചാരം. എന്നെ കൂടുതലായും പ്രേക്ഷകർ ഗ്ലാമർ ലുക്കിൽ കണ്ടിട്ടുള്ളതുകൊണ്ട് തന്നെയാവാം പ്രേക്ഷകർ അങ്ങനെ കരുതുന്നത്.

ഗ്ലാമറസ് വേഷങ്ങൾ ഇടുന്നതുകൊണ്ട് ഞാൻ ഒരു ഗ്ലാമർ ഗേൾ ആണെന്ന് ആരും കരുതണ്ട. അങ്ങനെയുള്ള ധാരണ മാറ്റാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. സാധാരണ വേഷങ്ങൾ ഇടനാണ് എനിക്കെപ്പോഴും ആഗ്രഹം. ഉടൻ തന്നെ അത്തരത്തിലൊരു വേഷത്തിൽ ഞാൻ എത്തുന്നതായിരിക്കും. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ മോഡലിങ്ങും ചെയ്യാറുണ്ട് അതൊക്കെ ഞാൻ അന്ന് ശരിക്കും ആസ്വദിച്ചിരുന്നു എന്നും ദീപ്തി പറയുന്നു

Leave a comment

Your email address will not be published.