
തൻറെ ജീവിതം സമൂഹത്തിനായി നീക്കി വയ്ക്കുകയും സമൂഹനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അതുവഴി രോഗബാധിതനാവുകയും തുടർന്ന് ഇരുപത്തി മൂന്നാമത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറയുകയും ചെയ്ത വിശുദ്ധനായ അലോഷ്യസ് ഗോൺസാഗയുടെ ഓർമ്മയ്ക്കായാണ് സെൻറ് അലോഷ്യസ് കോളേജും സെൻറ് അലോഷ്യസ് പള്ളിയും യൂണിറ്റ് ബാംഗ്ലൂരിൽ ആരംഭിച്ചത്..
ഇറ്റലിയിൽ ജനിച്ച അലോഷ്യസ് ഗോൺസാഗാ മതപഠനത്തിനായി ആണ് റോമിൽ എത്തിയത്.. ഈ കാലയളവിൽ റോമിൽ പ്ലേഗ് പടർന്നു പിടിക്കുകയും, ഇത് ബാധിച്ചവരെ നിഷ്കരുണം നാട്ടുകാരും ബന്ധുക്കളും തെരുവിൽ

ഉപേക്ഷിക്കുകയും ചെയ്തു..ഇത് കണ്ട് അവരെ സഹായിക്കാനായി വി.അലോഷ്യസ് ഇറങ്ങിപ്പുറപ്പെട്ടുകയും പിന്നീട് ഇതേ രോഗബാധിതനായി മരണമടയുകയും ചെയ്തു.. തൻറെ ജീവിതം തന്നെ ലോകനന്മയ്ക്കായി മാറ്റിവെച്ച സെൻറ് അലോഷ്യസ് ഗോൺസാഗയുടെ നാമത്തിൽ 1882 ലാണ് മംഗളൂരിൽ കോളേജ് വന്നത്.. പിന്നീട് 1885ൽ പള്ളിയോടനുബന്ധിച്ച് ചാപ്പലും നിർമ്മിച്ചു, കുട്ടികൾക്ക് വേണ്ടിയാണ് പള്ളിയുടെ തെക്ക് ഭാഗത്തായി ഇങ്ങനെയൊരു ചാപ്പൽ പണികഴിപ്പിച്ചത്.
റവ. ഫാദർ ജോസഫ് വില്ലിയുടെ നേതൃത്വത്തിൽ റോമിൽ ഉള്ള ചാപ്പലിന്റെ പകർപ്പാണ് ബാംഗ്ലൂരിൽ ഉള്ളത്.. പിന്നീട് 1899 ലാണ് അന്റോണിയോ മോസ്‌ഷെനി അന്ന്

ലഭ്യമായിരുന്ന പ്രകൃതിദത്ത ചായങ്ങളാൽ ചാപ്പൽ മുഴുവൻ സ്വന്തം കരങ്ങളാൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയത്… രണ്ടര വർഷം കൊണ്ടാണ് അദ്ദേഹം ഈ പ്രവർത്തി പൂർത്തിയാക്കിയത്… ഭിത്തികളിലും അൾത്താരയിലും കൂടാതെ സീലിങ്ങും ചിത്രങ്ങൾ കാണാം.. സീലിങ്ങിൽ ഉള്ളതിൽ പുറകിൽ നിന്നുള്ള മൂന്ന് ചിത്രങ്ങളും വിശുദ്ധനായ അലോഷ്യസിന്റെ ആദ്യകാല ജീവിതം ഓർമ്മപ്പെടുത്തുന്നത് ആണ്.. അദ്ദേഹത്തിൻറെ ശിഷ്ട ജീവിതം അൾത്താരയിൽ വരച്ച് കാണിച്ചിരിക്കുന്നു.. റോമിൽ മതപഠനത്തിന് എത്തിയ അലോഷ്യസ് പ്ലേഗ് രോഗികളെ ശുശ്രൂഷിക്കുന്നതാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്…

അപ്പോസ്തലന്മാർ പള്ളിയിലെ വലിയ വിശുദ്ധന്മാർ, മാറ്റ് വിശുദ്ധന്മാരുടെയും എല്ലാം ചിത്രങ്ങൾ ഭിത്തികളിൽ കാണാം.. പ്രധാന അൾത്താരയ്ക്ക് എതിർവശത്തായി കാണുന്നതാണ് ഏറ്റവും വലിയ ചിത്രം.. യേശുക്രിസ്തു കുട്ടികളോട് സുഹൃത്ത് എന്നപോലെ ഇടപെടുന്നത് ഇതിൽ കാണിച്ചിരിക്കുന്നു.. വിശുദ്ധനായ അലോഷ്യസിന്റെ ചിത്രങ്ങളെ കൂടാതെ കൂടുതലായും കാണുന്നത് ക്രിസ്തുവിനെ ചിത്രങ്ങളാണ്.. നൂറ്റാണ്ട് പഴക്കമുള്ള ഈ ചിത്രങ്ങൾ ഇതുവരെ രണ്ടുവട്ടം പുനരുദ്ധാരണം നടത്തി.. 1991 ലും 2017 ലും ആയിരുന്നു ഇത്.. പ്രശസ്തമായ ഈ പള്ളി നാം ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്..മംഗളൂരിൽ നിന്നും 6.6 കിലോമീറ്റർ മാത്രമാണ് ഈ പള്ളിയിലേക്ക് ഉള്ള ദൂരം…
