
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നിത്യ മേനോൻ. കഴിവും കൊണ്ടും സൗന്ദര്യം കൊണ്ടും ജന മനസുകളിൽ സ്ഥാനം പിടിച്ച ഈ അഭിനേത്രി മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലെ സിനിമകളിലും തന്റേതായ സ്ഥാനം ഊട്ടി ഉറപ്പിച്ചതാണ്, സൗത്ത് ഇന്ത്യക്ക് പുറമെ ബോളിവുഡിലും താരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു. അക്ഷയ് കുമാറിനൊപ്പവും അഭിഷേക് ബച്ചനൊപ്പവും അഭിനയിച്ചു കഴിഞ്ഞ നിത്യ തനിക്ക് പ്രേക്ഷകരിൽ നിന്നു ഉണ്ടായ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മനസ് തുറക്കുകയാണ്
ബാലതാരം ആയി അഭിനയത്തിലേക്ക് തുടക്കംകുറിച്ച താരം ആയിരുന്നു നിത്യ മേനോൻ . കന്നഡ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ ആണ് മലയാളത്തിലേക്ക് ചേക്കേറിയത്.പുതിയ തലമുറയും പഴയ തലമുറയും ആഗ്രഹിക്കുന്ന താരത്തിലുള്ള വേഷങ്ങൾ ഇണങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നിത്യ. അഭിനയിക്കുന്ന വേഷങ്ങൾ വലുതായാലും ചെറുതായാലും അഭിനയം മികവ് കൊണ്ട് മികച്ചതാക്കാൻ നിത്യ എപ്പോഴും ശ്രെമിക്കാറുണ്ട്..
എന്നാൽ പലപ്പോഴും തടിയുടെയും പൊക്കത്തിന്റെയും കാര്യത്തിൽ എന്നും സാമൂഹിക മാധ്യമത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട് നിത്യക്ക്. ഇങ്ങനെ ഉള്ള സൈബർ വിമർശനങ്ങൾക്ക് താൻ വില നൽകാറില്ല എന്നാണ് നിത്യയുടെ പക്ഷം. അഭിനയം ആണ് പ്രധാനം പെർഫോം ചെയ്തു കഴിഞ്ഞു മാത്രമേ താൻ തന്റെ ശരീരത്തേക്കുറിച്ച് ചിന്തിക്കാറുള്ളു എന്നും നിത്യ പറയുന്നു.തന്നെ ഇതുപോലെ വിമർശിക്കുന്നവരുടെ വാക്കുകൾ കേട്ടു ജിമ്മിൽ പോകാനോ പട്ടിണി കിടന്നു ഡയറ്റ് ചെയ്യാനോ തനിക്ക് കഴിയില്ല എന്നാണ് നിത്യ പറയുന്നത്. ചില ആളുകൾ എന്റെ സൈസിനെ ക്കുറിച്ച് ആണ് കളിയാക്കൽ മറ്റു ചിലർ വൃത്തിക്കേട് ആയിട്ട് ആണ് പറയുന്നത്. ഇതൊന്നും ചെവി കൊള്ളാൻ തന്നെ കിട്ടില്ല