
ഒരു ബാലതാരമായി അഭിനയത്തിലേക്ക് കടന്നു വന്ന അഭിനേത്രി ആണ് നമിത പ്രമോദ്. ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം. തന്റെ അഭിനയം ചാനലുകളിൽ ഒതുക്കി നിർത്താതെ സിനിമയിലും നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. “വേളാങ്കണ്ണി മാതാവ്” എന്ന പരമ്പരയിലൂടെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നമിത ക്യാമറക്ക് മുന്നില്‍ എത്തുന്നത്. പരമ്പരയില്‍ വേളാങ്കണ്ണി മാതാവിന്റെ വേഷമാണ് നമിത ചെയ്തത്. തുടര്‍ന്ന് “അമ്മേ ദേവി”, “എന്റെ മാനസപുത്രി” തുടങ്ങിയ അന്നത്തെ ഹിറ്റ് സീരിയലുകളിലും
ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ട്രാഫിക് എന്ന ചിത്രമാണ് നമിതയെ ഒരു സിനിമ താരം ആക്കി മാറ്റിയത്. രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ നമിത സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. നിവിൻ പോളി ആയിരുന്നു നായകൻ. തുടര്‍ന്ന് “സൗണ്ട് തോമ”, “പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും”, “ലോ പോയിന്റ്”, “വിക്രമാദിത്യന്”, “ഓര്‍മ്മയുണ്ടോ മുഖം”, “ചന്ദ്രേട്ടന് എവിടെയാ”, “അമര്‍ അക്ബര്‍ അന്തോണി”, “മാര്‍ഗംകളി” തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത വേഷമിട്ടു. ജനപ്രിയ സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ ഒരു ഇഷ്ട നടിയായി നമിത പ്രമോദ് മാറിക്കഴിഞ്ഞു.
നമിത പ്രമോദ് എന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം നല്കിയ മറുപടി വൈറലായിക്കഴിഞ്ഞു. ഏറ്റവും ക്രേസിയായ ചോദ്യം ഏതാണെന്ന് എന്നതിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. താങ്കള്‍ ക ന്യക ആണോ എന്ന ചോദ്യത്തിന് നമിത നല്കിയ ഉത്തരം ഞാന്‍ ക ന്യകയാണ് എന്നാണ്. ഇതിനൊപ്പം ഞാന്‍ ഒരു ആണായിരുന്നെങ്കില്‍ ആരെ വിവാഹം കഴിച്ചേനെ എന്നൊരാള്‍ ചോദിച്ചിരുന്നു. താന്‍ തെലുങ്ക് താരം അനുഷ്ക ഷെട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നമിത പറയുന്നു. സംഗീതത്തെ കുറിച്ച് ചോദിച്ചപ്പോൾ വളരെ ഫിലോസഫിക്കൽ ആയിട്ടാണ് നമിത അതിനു മറുപടി പറഞ്ഞത്. “നമ്മളെ എനര്‍ജെറ്റിക്ക് ആയിട്ട് നിറുത്താന്‍ സംഗീതത്തിന് കഴിയും. സംഗീതം പോലെ നൃത്തവും എനിക്കേറെ ഇഷ്ടമാണ്. ശാസ്ത്രീയ നൃത്തം ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട്. ആ പിന്‍ബലത്തിലാണ് സിനിമകളിലെ ഡാന്‍സര്‍ വേഷം ചെയ്തത്. നൃത്തം പഠിക്കാന്‍ വളരെ ഇഷ്ടമാണ്. വീണ്ടും തുടങ്ങണമെന്നുണ്ട്. പക്ഷേ അത് ആഗ്രഹമായി തന്നെ നില്‍ക്കുകയാണ്. സമയം