15 വർഷമായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്!! അനുഷ്ക ഷെട്ടി തുറന്നു പറയുന്നു !!

തെന്നിന്ത്യയിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്ന പട്ടം ഏറെ അർഹിക്കുന്ന ഒരു താരമാണ് അനുഷ്ക ഷെട്ടി. ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തകർത്ത് ഒരു വമ്പൻ ചിത്രമായിരുന്നു ബാഹുബലി സീരിസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ആയിരുന്നു നായകൻ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. ആ കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച രണ്ട് നടിമാരിലൊരാളാണ് അനുഷ്ക ഷെട്ടി. ഈ സിനിമ തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരെ ഉണ്ടാക്കി കൊടുത്ത ഒരു ചിത്രം കൂടിയാണ്. പ്രഭാസ് എന്ന നടനെ ഇന്ത്യൻ ലോകം തിരിച്ചറിഞ്ഞത് തന്നെ ബാഹുബലി എന്ന ചിത്രത്തിൽ കൂടിയായിരുന്നു ഈ ചിത്രത്തിന്റെ രണ്ടു സീരീസുകൾ ഇറങ്ങിയ സമയത്ത് അനുഷ്കയും പ്രഭാസും തമ്മിൽ

പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ ഒക്കെ പുറത്തു വന്നിരുന്നു രണ്ടുപേരും ചിത്രത്തിൽ ഇടപഴകിയ കണ്ടിട്ടാവണം ആരാധകർക്ക് ഇങ്ങനെയൊരു സംശയം ഉണ്ടാകാൻ. ഇരുവരും തമ്മിലുള്ള ഒരു യോജിപ്പും ചിത്രങ്ങളും കാണുമ്പോൾ എല്ലാവർക്കും സ്വാഭാവികമായി തോന്നിയ ഒരു കാര്യമായിരുന്നു ഇത് അന്ന് ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് അനുഷ്ക വ്യക്തിയുടെ പേര് അനുഷ്ക ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല ആ വ്യക്തി ആരാണെന്ന് പറയാൻ അനുഷ്ക്ക താല്പര്യം ഇല്ല എന്നാണ് പറയുന്നത് അതിന് വ്യക്തിപരമായ കാരണങ്ങൾ പലതാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു. ആ പ്രണയം

ഇടയ്ക്കുവെച്ച് ഇല്ലാതായത് കൊണ്ടാണ് താരം വ്യക്തിയുടെ പേര് വെളിപ്പെടുത്താത് ഞാൻ വിവാഹിതയാവുന്ന ദിവസം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുമെന്നും താരം പറയുന്നു എന്നാൽ പ്രഭാസും ആയുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആണ് അദ്ദേഹം എന്നാണ് അനുഷ്ക പറയുന്നത് 15 വർഷമായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട് ഏതു പാതിരാത്രിയിലും എനിക്ക് വിളിക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്താണ് പ്രഭാസ് ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ ഞങ്ങൾക്ക് രണ്ടിനും മടി ഇല്ല എന്നും താരം പറയുന്നു

Leave a comment

Your email address will not be published.