എന്ത് കൊണ്ടാണ് സിനിമയിൽ തന്റെ അവസരങ്ങൾ കുറയുന്നത് എന്ന് തുറന്നുപറഞ്ഞു മഞ്ജിമ മോഹൻ!!!

മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജിമ മോഹൻ. പ്രിയ മയിൽപ്പീലിക്കാവ് സുന്ദര പുരുഷൻ എന്നീ ചിത്രങ്ങളിൽ താരം ബാലതാരമായി തന്നെ അഭിനയിച്ചു. പിന്നീട് സൂര്യ ടിവിയിലെ ഒരു പ്രോഗ്രാമിൽ താരം ആങ്കർ ആയി എത്തിയിരുന്നു. പിന്നീട് താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു ഇരിക്കുകയായിരുന്നു ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പ്രജിത്ത് കാരണവർ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ്

താരം എത്തിയത്. അജു വർഗീസ് വിനീത് ശ്രീനിവാസൻ ഉണ്ണിമുകുന്ദൻ എന്നിവരടക്കം നിരവധി താരനിര കൾ ഒന്നിച്ച് ചിത്രം കൂടിയായിരുന്നു ഒരു വടക്കൻ സെൽഫി. ചിത്രത്തിലെ താരത്തിന് അഭിനയത്തിന് നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നു. പക്ഷേ പിന്നീട് മലയാളത്തിൽ നല്ല അവസരങ്ങൾ ഒന്നും മഞ്ജിമയെ തേടി എത്തിയിരുന്നില്ല ഗൗതം മേനോൻ സംവിധാനം ചെയ്ത അച്ചം എന്പത് മട മട എന്ന തമിഴ് ചിത്രം താരത്തിന് ജീവിതത്തിൽ ഒരു വലിയ ബ്രേക്ക് ആയി. അതിനുശേഷം തമിഴ് സിനിമാ

ലോകത്ത് നിരവധി ചിത്രങ്ങൾ താരം ചെയ്തു പക്ഷേ ഇടയ്ക്ക് താരത്തിന് ഒരു ആക്സിഡണ്ട് സംഭവിച്ചത് മൂലം താരമിപ്പോൾ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നാൽ താരത്തിനും മലയാളത്തിലും തമിഴിലും എന്തുകൊണ്ടാണ് അധികം അവസരങ്ങൾ ലഭിക്കാത്ത എന്നാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. തന്റെ ശരീരഭാരം വല്ലാണ്ട് കൂടിയത് കാരണം ആണ് തനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നത് എന്നാണ് താരം ഇപ്പോൾ പറയുന്നത് യോഗയിലൂടെ എല്ലാം മാറ്റാൻ തനിക്കിപ്പോൾ കഴിഞ്ഞു എന്നും താരം പറയുന്നു ഇപ്പോൾ ഒരു സ്ലിം ബ്യൂട്ടി ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Leave a comment

Your email address will not be published.