
കന്നട നടൻ പുനീത് രാജ് കുമാറിനെ മ രണം സിനിമാ ലോകത്തിൽ ഒന്നടങ്കം വേദനയായി ഇരിക്കുകയാണ് അപ്രതീക്ഷിതമായാണ് നടന്റെ മര ണവാർത്ത പുറത്തുവരുന്നത് 46 വയസ്സായിരുന്നു താരം ഹൃദയാഘാതത്തെ തുടർന്നാണ് മര ണപ്പെടുന്നത്. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ കൊടുത്തിരുന്ന പുനിതിനു മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ജിമ്മിൽ നിന്ന് വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത് എന്നാൽ അതേസമയം തലേന്ന് രാത്രി തന്നെ
ചില ശാരീരിക അസ്വസ്ഥതകൾ താരത്തെ തേടി എത്തിയിരുന്നു എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അതു മാറുകയും ചെയ്തു പിന്നീട് രാവിലെ ജിമ്മിൽ എത്തിയപ്പോഴാണ് വീണ്ടും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ആയിരുന്നു പുനിത് രാജ് കുമാർ. താര ത്തിന്റെ വിയോഗം നികത്താൻ കഴിയാത്ത നഷ്ടം ആണെന്നാണ് സിനിമാലോകം വിലയിരുത്തുന്നത്. ഡൽഹി നിർമാതാവ് ടെലിവിഷൻ അവതാരകൻ അങ്ങനെ ഒന്നിലധികം
മേഖലകളിൽ കഴിവ് തെളിയിച്ച താരം കൂടിയാണ് പുനിത്. മലയാളത്തിലെ തന്നെ ചില താരങ്ങൾക്കും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു നടൻ മോഹൻലാലിനൊപ്പം പുനിത അഭിനയിച്ചിട്ടുണ്ട്
അതുപോലെ നടി ഭാവന അഭിനയിച്ചിട്ടുണ്ട് ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഒരു വീഡിയോ പങ്കു വച്ചു കൊണ്ടാണ് ഭാവന ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് “അപ്പു നിങ്ങൾ ഇങ്ങനെ അണ് എന്റെ മനസ്സിൽ ഹൃദയത്തിലും എന്നും തങ്ങി നിൽക്കാൻ പോകുന്നത്..എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹതാരങ്ങളിൽ ഒരാൾ.. മൂന്ന് സിനിമകൾ ഒരുമിച്ച്..നിങ്ങളോടൊപ്പം ഉള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും വളരെ നേരത്തെ പോയി” ഭാവനയുടെ വാക്കുകളിങ്ങനെ