കാർത്തി നായകനായ പയ്യയിൽ നിന്ന് നയൻ‌താര പിന്മാറിയത് ഈ കാരണം കൊണ്ട് !!!

തമിഴകത്തെ താര രാജാവായ സൂര്യയുടെ അനിയൻ കാർത്തി തമിഴ് സിനിമാ ലോകത്തെ മറ്റൊരു മികച്ച നടനാണ്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു കാർത്തി. തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകനായ മണിരത്നത്തിന് അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുകയായിരുന്നു കാർത്തി.

ആയുധ എഴുത്ത് എന്ന മണിരത്നം ചിത്രത്തിൽ കൂടിയായിരുന്നു അസിസ്റ്റന്റ് ആയി കാർത്തി എത്തിയത്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം കാർത്തി ചെയ്ത ചിത്രമായിരുന്നു ലിങ്കു സ്വാമി സംവിധാനം ചെയ്ത പയ്യ. ചിത്രം ഒരു റോഡ് മൂവി ആയിരുന്നു. ആ വർഷത്തെ മികച്ച സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പയ്യ. ചിത്രത്തിലെ ഗാനങ്ങളും അതുപോലെതന്നെ സൂപ്പർഹിറ്റുകളായിരുന്നു.

ഒരു സമയത്ത് കാർത്തി എന്ന നടന്റെ താരമൂല്യം വർധിക്കാൻ ഏറെ സഹായിച്ച ചിത്രംകൂടിയാണ് പയ്യ. ചിത്രത്തിൽ കാർത്തിയുടെ നായികയായി എത്തിയത് തെന്നിന്ത്യയിലെ താരസുന്ദരി തമന്നയായിരുന്നു. തമന്നയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് തന്നെയായിരുന്നു പയ്യയിലെ വേഷം. ലിങ്കു സ്വാമി സംവിധാനം ചെയ്ത ചിത്രത്തിന് ആരാധകർ ഇപ്പോഴുമുണ്ട്. ഗ്ലാമർ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരുന്ന തമന്നക്ക്

ഒരുപാട് ആരാധകരെ സമ്മാനിച്ച ചിത്രംകൂടിയാണ് പയ്യ. എന്നാൽ സംവിധായകനായ ലിങ്കു സ്വാമി ഇപ്പോൾ തുറന്നു പറയുന്നത് തയ്യിൽ തമന്നയ്ക്ക് പകരം ആദ്യം പിന്നെ ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാര യായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിലെ സ്ക്രിപ്റ്റും കാര്യങ്ങളുമെല്ലാം നയൻതാരയോട് പറഞ്ഞ നയൻതാര ഒക്കെ പറഞ്ഞതും ആയിരുന്നു. എന്നാൽ നയൻതാര ചോദിച്ച പ്രതിഫലം വളരെ കൂടുതലായിരുന്നു. പ്രതിഫലം ആ സിനിമയ്ക്കു താങ്ങാൻ പറ്റാത്ത അതിനുമപ്പുറം ആയപ്പോൾ

നയൻതാരയുടെ പ്രതിഫലം കുറയ്ക്കണം എന്ന് അണിയറപ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ നയൻതാര അതിനു തയ്യാറല്ലായിരുന്നു അതിനാലാണ് നയൻതാരയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി തമന്നയെ അഭിനയിപ്പിച്ചത്. പക്ഷേ അതൊരു ബെസ്റ്റ് ചോയ്സ് തന്നെ ആയിരുന്നു എന്നും ലിങ്കു സാമി പറയുന്നു. കാരണം ആ വേഷം തമന്ന മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

ഇപ്പോഴും തമന്ന എന്ന നടിയുടെ സിനിമകൾ ഓർക്കുമ്പോൾ ആദ്യം നിരയിൽ തന്നെ പയ്യ എന്ന ചിത്രവും ഉണ്ടാകും.പയ്യ എന്ന ചിത്രം ഉപേക്ഷിച്ചു നയൻതാര ചെയ്ത ചിത്രമാണ് ആദവൻ. പയ്യ എന്ന ചിത്രത്തിനുവേണ്ടി ഒന്നേമുക്കാൽ കോടി ചെലവിൽ ചിത്രീകരിച്ച ക്ലൈമാക്സ് സുഹൃത്തുക്കളുടെ വിയോജിപ്പ് കാരണം വേണ്ടെന്നു വയ്ക്കുകയും പിന്നീട് മറ്റൊരു ക്ലൈമാക്സ് ചിത്രീകരിക്കുകയും ആയിരുന്നു എന്ന് ലിങ്കു സ്വാമി പറയുന്നു.

ചിത്രത്തിലെ മറ്റൊരു ആകർഷണീയത യുവൻ ശങ്കർ രാജയുടെ സംഗീതമായിരുന്നു. ഇപ്പോഴും തമിഴ് ഗാനങ്ങളിൽ പ്രേക്ഷകർ ഏറെ തിരയുന്ന ഗാനവും പയ്യയിലെ തന്നെയാണ്. കാർത്തി യെയും തമന്നയും ഏറ്റവും മനോഹരമായി കണ്ട ചിത്രവും ഇതുതന്നെയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം

MENU

Leave a Reply

Your email address will not be published. Required fields are marked *