കുറുമ തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ ഒരു കിലോ, സവാള നാലെണ്ണം,  ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കി ഓരോ സ്പൂൺ വീതം.. പച്ചമുളക് പത്തെണ്ണം, കുറച്ച് ചെറിയ ഉള്ളിയും ചതച്ച് എടുക്കാം.. രണ്ട് തക്കാളി രണ്ട് സ്പൂൺ തൈര്, കുറച്ചു കുരുമുളകുപൊടി, ഗരംമസാലപ്പൊടി, ആവശ്യത്തിനു വെളിച്ചെണ്ണയും ഉപ്പും, മൂന്ന് ഉരുളക്കിഴങ്ങും എടുക്കാം.. ഇനി കുറച്ച് പൊതീനയില കറിവേപ്പില എന്നിവയും ഒരു സ്പൂൺ ഡാൽഡ, അൽപം മഞ്ഞൾപൊടി ഒരു തേങ്ങയുടെ പാല് , 10-15 കശുവണ്ടി എന്നിവ എടുക്കാം…
കശുവണ്ടി വെള്ളത്തിലിട്ട് കുതിർത്തി

എടുക്കാം.. ശേഷം പേസ്റ്റാക്കി അരയ്ക്കാം, ഉരുളക്കിഴങ്ങ് വേവിച്ച് പൊടിയാക്കി വെക്കണം.. എരുവിന് ആവശ്യമുള്ള പച്ചമുളകും അരച്ച് വെക്കണം… ചിക്കൻ പാകത്തിനുള്ള കഷ്ണങ്ങളാക്കി, മുറിച്ച് കഴുകി വെക്കാം.. ഇനി ഒരു പാൻ ചൂടാക്കാം ഇതിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിക്കാം.. നന്നായി ചൂടായി വരുമ്പോൾ അരിഞ്ഞുവെച്ച സവാള ചേർത്ത് വഴറ്റി എടുക്കാം..  ഇനി ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ് ഇട്ട് നന്നായി ഇളക്കാം..
പച്ചമുളക് പേസ്റ്റ് ആക്കിയതും ഈ സമയത്ത് ചേർക്കാവുന്നതാണ്..  പേസ്റ്റ് എല്ലാം നന്നായി വഴന്നുവരുമ്പോൾ രണ്ടു സ്പൂൺ

കുരുമുളകുപൊടി, ഒരു നുള്ള് മഞ്ഞൾ പൊടി, ഗരംമസാലപ്പൊടി, എന്നിവ ചേർക്കാം.. ഇനി അരിഞ്ഞുവെച്ച തക്കാളിയും ചേർക്കാം.. തക്കാളി വാടി വന്നുകഴിഞ്ഞു  ആവശ്യത്തിനുള്ള ഉപ്പും രണ്ട് ടേബിൾസ്പൂൺ തൈരും ചേർത്ത്  കൊടുക്കാം..ഇനി നേരത്തെ കഷ്ണങ്ങളാക്കി വെച്ചിരുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച്  മൂടിവെച്ച് വേവിക്കാം… ചിക്കൻ നന്നായി വെന്ത് വരുമ്പോൾ ഉരുളക്കിഴങ്ങ് പൊടിച്ചതും തേങ്ങാപാലും ചേർത്ത് നന്നായി മിക്സ് ചെയ്യാം.. ഇനി മറ്റൊരു പാൻ ചൂടാക്കി ഇതിലേക്ക് 2 സ്പൂണ് ഡാൽഡ ഒഴിക്കാം..

രണ്ടു സ്പൂൺ ചെറിയ ഉള്ളി ചതച്ചത് ചേർത്ത്  കുറച്ച് കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കിയശേഷം കുറുമയിലേക്ക് ഒഴിക്കാം.. പതിയെ ഒന്ന് തിളവരുമ്പോൾ കുറുമ വാങ്ങാവുന്നതാണ്.. അങ്ങനെ രുചികരമായ ചിക്കൻ കുറുമ തയ്യാറാണ് നിങ്ങളും തയ്യാറാക്കി നോക്കൂ..