നൂൽപ്പുട്ട് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരു കപ്പ് പച്ചരി, കുറച്ച് എണ്ണ, ആവശ്യത്തിന് ഉപ്പ്, പിന്നെ തേങ്ങ ചിരകിയതും വെള്ളവും എടുക്കാം…
അരി നന്നായി കഴുകി കുതിർക്കാൻ ഇടാം.. നാലു മണിക്കൂറെങ്കിലും നന്നായി കുതിർന്ന് വന്ന അരിയുടെ വെള്ളം വാർത്ത് മാറ്റിയശേഷം പൊടിച്ചെടുക്കാം.. തരിയില്ലാതെ അരിപൊടി അടിച്ചു മാറ്റാം… ഇനി അരിപ്പൊടി എടുത്ത് ഒരു ചട്ടി ചൂടാക്കി അതിൽ ഇട്ട് വറുത്ത് എടുക്കാം..  വറുത്തെടുത്ത അരിപൊടി പേപ്പറിൽ നിരത്തി വെക്കാം.. ശേഷം ഒരു പാത്രത്തിൽ ഒന്നര കപ്പ്

വെള്ളം തിളപ്പിക്കാൻ വെക്കാം.. ഇതിലേക്ക് 2 ടീ സ്പൂൺ എണ്ണ ഒഴിക്കുക.. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വാങ്ങാം..വറുത്ത് വച്ചിരിക്കുന്ന അരിപൊടി ഒരു കപ്പ് ബൗളിലേക്ക് ഇട്ട ശേഷം തിളച്ച വെള്ളം പതിയെ ഒഴിക്കാം.. ചപ്പാത്തി മാവിന്റെ പരുവത്തിൽ, കൈ പൊള്ളിക്കാതെ സ്പൂണ്  ഉപയോഗിച്ചോ മറ്റെന്തെങ്കിലും ഉപയോഗിച്ചോ പൊടി കുഴയ്ക്കാം.. പതിയെ ചൂടാറുമ്പോൾ കൈകൊണ്ടുതന്നെ കുഴച്ച്

യോജിപ്പിക്കാവുന്നതാണ്.. നല്ല മയമുള്ള മാവ് തയ്യാറാക്കിയശേഷം, ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ ആയി വെക്കാം..ഇതിൽ തേങ്ങ ചിരകിയത് നിരത്തിയശേഷം.. സേവനാഴിയിലേക്ക് മാവിനെ ഉരുളകളാക്കി ഇട്ടു കൊടുക്കാം.. മാവ് ഇഡലി തട്ടിലേക്ക് പിഴിഞ്ഞു ഒഴിക്കാം.. എല്ലാ തട്ടിലും ഇതുപോലെ മാവ് പിഴിഞ്ഞൊഴിച്ച ശേഷം മുകളിൽ അല്പം കൂടി

തേങ്ങ വിതറാം… ഇനി ഇഡലി പാത്രത്തിലേക്ക് തട്ടുകൾ നിരത്താം..ഇനി ഇത് മൂടിവെച്ച് വേവിക്കാം.. കറി ഏതായാലും സോഫ്റ്റായ ഇടിയപ്പത്തിന് ഉഗ്രൻ കോമ്പിനേഷനാണ്.. ഇടിയപ്പം സോഫ്റ്റ് ആകാരില്ലെങ്കിൽ  ഇതുപോലെ തയ്യാറാക്കി നോക്കൂ..