
ലിവർ അല്ലെങ്കിൽ കരൾ, വരട്ടിയത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കരൾ (കിട്ടുന്നത്) അര കിലോ എടുക്കാം.. കുരുമുളകുപൊടി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി ആവശ്യത്തിന്.. മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവയും എടുക്കാം..ഇനി ഒരു തക്കാളി കുറച്ച് മല്ലിയില പുതിനയില കറിവേപ്പില ആവശ്യത്തിനു ഉപ്പും വെളിച്ചെണ്ണയും വേണം..

ഏതു കരൾ ആയാലും അധികമുള്ള ഫാറ്റ് മാറ്റിയശേഷം കഷണങ്ങളാക്കി മുറിച്ച് കഴുകി വെക്കാം..എന്നിട് ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക് രണ്ട്L ടീസ്പൂൺ മുളക് പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചൂടാക്കാം…നന്നായി ചൂട് ആയി വരുമ്പോൾ വാങ്ങാം… ഇനി എടുത്തു വച്ചിരിക്കുന്ന കരളിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം ശേഷം അല്പ സമയം മാറ്റി വെക്കാം.. മറ്റൊരു പാൻ ചൂടാക്കി അൽപം എണ്ണ ഒഴിക്കാം, അരിഞ്ഞുവെച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്തിളക്കാം, ഇനി

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ ചേർക്കാം… നന്നായി ഇളക്കി പച്ചമണം എല്ലാം മാറി കഴിയുമ്പോൾ നടുവേ കീറി വെച്ചിരിക്കുന്ന പച്ചമുളക് ചേർത്ത് ഇളക്കാം.. ഇനി തക്കാളിയും ചേർത്ത് ഇളക്കാം..തക്കാളി നന്നായി വഴന്നു വന്നതിനു ശേഷം നേരത്തെ മാരിനേറ്റ് ചെയ്തു വെച്ച കരൾ ചേർത്ത് നന്നായി ഇളക്കി മസാലയുമായി യോജിപ്പിക്കാം.. ശേഷം അടച്ചു വെച്ച് വേവാൻ അനുവദിക്കാം.. നന്നായി വെന്തതിനുശേഷം ഒരു ടീസ്പൂൺ

കുരുമുളകുപൊടി വിതറാം.. ഇനി അല്പം മല്ലിയില വിതറാം.. കൂടാതെ കുറച്ച് കറിവേപ്പിലയും വിതറി, ഉപ്പ് പാകമാണോ എന്ന് നോക്കാം.. ശേഷം നന്നായി ഇളക്കി വരട്ടി ഡ്രൈ ആക്കി എടുക്കാം..അങ്ങനെ ഉഗ്രൻ കരൾ വരട്ടിയത് തയ്യാർ ആണ്.. അപ്പം ചപ്പാത്തി പത്തിരി പൊറോട്ട എന്നിവയോടൊപ്പം ഉഗ്രൻ കരൾ വരട്ടിയത് കഴിച്ചോളൂ..
