ബിജു ചേട്ടനിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള കാര്യത്തെ വെളിപ്പെടുത്തി പൃഥ്വിരാജ്!!

നടനും സംവിധായകനും നിർമാതാവും ആയി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് പ്രിത്വി ആദ്യം അഭിനയിച്ചെങ്കിലും രഞ്ജിത്തിന്റെ നന്ദനം ആണ് താരത്തിന്റെ ആദ്യ പടമായി പറയപ്പെടുന്നത്. നന്ദനത്തിലെ തകർപ്പൻ വിജയത്തിന് ശേഷം താരത്തിലെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ മലയാളത്തിന് പിന്നാലെ തമിഴിലും ബോളിവുഡിലും സൂപ്പർ ഹിറ്റുകൾ

സമ്മാനിച്ചിട്ടുണ്ട് പ്രിത്വി. സൂപ്പർതാരമായി വിലസുമ്പോൾ തന്നെ നിർമാതാവിനെയും സംവിധായകനെയും ക കുപ്പായം കൂടി പൃഥി അണിഞ്ഞു. നിരവധി സിനിമകൾ നിർമ്മിച്ച് പൃഥ്വിരാജ് താരരാജാവ് മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന സിനിമയായിരുന്നു സംവിധാനം ചെയ്തത് മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ. ബിജു മേനോനും പൃഥ്വിരാജ് കോംബോ യിൽ ഉള്ള സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. ബിഗ് സ്‌ക്രീനിൽ ഈ കോംബോ കാണാൻ ഇഷ്ടമാണ് മലയാളി പ്രേക്ഷകർക്ക്. അനാർക്കലി, അയ്യപ്പനും കോശിയും ഒക്കെ അതിനു ഉദാഹരണം ആണ്‌. അവസാനം ഇവർ ഒരുമിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും ഇപ്പോഴിതാ അഭിനയത്തിന് പുറമെ

ബിജുമേനോൻ എന്ന മനുഷ്യനിൽ തന്നെ ഏറ്റവും സ്വാധീനിച്ച ക്വാളിറ്റിയെപ്പറ്റി തുറന്നു പറയുകയാണ് പ്രിത്വിരാജ്. ക്ലബ്‌ എഫ് എം ൽ സ്റ്റാർ ജാം എന്ന പ്രോഗ്രാമിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജു ചേട്ടനിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ക്വാളിറ്റി കണ്ടൻമെന്റാണ്. വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കിൽ ഒരു മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നതാണിത് അതായത് നമ്മുടെ ലൈഫിൽ ഉള്ള കാര്യങ്ങൾ സന്തോഷം കണ്ടെത്തുകയെന്നത്.

Leave a comment

Your email address will not be published.