ട്രിച്ചിയിലെ അതിമനോഹരമായ ചിത്രശലഭപാർക്കിലേക്ക് ഒരു യാത്ര ആയാലോ….

41 ഇനത്തിൽ പെടുന്ന ചിത്രശലഭങ്ങൾ ട്രിച്ചി ട്രോപ്പിക്കൽ ബട്ടർഫ്ലൈ കൺസർവേറ്ററിയിലുണ്ട്.. ഈ പ്രദേശം ഒട്ടനവധി ടൂറിസ്റ്റുകളെയും പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി പ്രവർത്തകരെയും ആഴത്തിൽ ആകർഷിക്കുന്നു.. അധിക വർഷങ്ങൾ ഒന്നും ആയിട്ടില്ല ഈ പാർക്ക് പ്രവർത്തനം തുടങ്ങിയത്, കോടിക്കണക്കിന് രൂപയുടെ മുതൽമുടക്ക് ആണ് ഇങ്ങനെയൊരു സംരംഭതിനായി തമിഴ്നാട് സർക്കാർ ചിലവഴിച്ചത്.. വളർന്നു വരുന്ന

തലമുറയ്ക്ക് ചിത്രശലഭങ്ങളുടെ ജീവിത ചക്രത്തെക്കുറിച്ച്  നേരിട്ട് ഒരു അനുമാനത്തിൽ എത്താൻ ഈ സംരംഭം കൊണ്ട് സാധിക്കും.. 2015 ൽ തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയിരുന്ന ശ്രീമതി ജയലളിതയാണ് പാർക്കിനെ നിർമ്മാണത്തെക്കുറിച്ച് സംസാരിച്ചത്..

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആനന്ദം നൽകുന്നതാണ് ഇവിടെയുള്ള കാഴ്ചകൾ..  ചിത്രശലഭങ്ങളുടെ വലിയ രൂപങ്ങൾ അവിടെവിടെയായി സ്ഥാപിച്ചിരിക്കുന്നു.. എണ്ണമറ്റ ചെടികളും പുൽത്തകിടികളും

ഫൗണ്ണ്ടേനുകളും കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, സംസാരിച്ചു കൊണ്ടിരിക്കാൻ ഇരിപ്പിടങ്ങൾ, വെയിലും മഴയും കൊള്ളാതെ  ഇരിക്കാൻ മണ്ഡപങ്ങൾ എല്ലാം ഇവിടെ കാണാം.. ഇവിടെ ഒരു തീയേറ്ററും സെറ്റ് ചെയ്തിട്ടുണ്ട്.. ചിത്രശലഭങ്ങളെ വളർത്താനും സംരക്ഷിക്കാനും ആയി  സംരക്ഷിത കൂടാരങ്ങൾ ഉണ്ട്…ഇതിൽ അന്തരീക്ഷം നിയന്ത്രിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരിക്കുന്നു.. ഇതുവഴി ചൂട്, മഴ, സൂര്യപ്രകാശം, അന്തരീക്ഷ സാന്ദ്രത,

കാറ്റിൻറെ ദിശയും സ്പീഡും എല്ലാം നിയന്ത്രിക്കുന്നു.. തമിഴ്നാട്ടിലെ ട്രിച്ചി എന്നറിയപ്പെടുന്ന തിരുചിറപള്ളി സംസ്‌ഥാനത്ത് ശ്രീരംഗം താലൂക്കിൽ മേലൂർ എന്ന പ്രദേശത്താണ് ചിത്രശലഭ പാർക്ക് ഉള്ളത്… ഫൗണ്ടേൻ, ക്യാസ്കേട്, എന്നിവ കൂടാതെ നക്ഷത്രവും ഇവിടെയുണ്ട്..പാർക്കിന്റെ പുറം കാഴ്ച്ച തന്നെ നമ്മെ വളരെ ആകർഷിക്കുന്നതിനാൽ ഈ വഴി പോകുമ്പോൾ തീർച്ചയായും ഒരിക്കലെങ്കിലും ഈ പ്രദേശം കണ്ടു പോകുക..