ലോഹിതദാസ് തിരക്കഥയും സംവിധാനവും ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നായികയാണ് മീരാജാസ്മിൻ എല്ലാവരുടെയും ഭാഗ്യ നായിക എന്നായിരുന്നു താരത്തിനെ അറിയപ്പെട്ടിരുന്നത് ഇപ്പോളിതാ വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിന് പേരിട്ടിട്ടില്ല ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്

ജയറാം ജയറാംമും മീരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വളരെ മനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ജയറാം വീഡിയോയിൽ കാണാൻ സാധിക്കുന്നത് വീഡിയോ ക്യാമറയിലേക്ക് നോക്കി നിൽക്കുന്ന ജയറാമിനെയും മീരാജാസ്മിനും ആണ് രണ്ടുപേരുടെയും സമീപത്തുതന്നെ സത്യൻ അന്തിക്കാടും നിൽക്കുന്നതായി കാണാൻ കഴിയുന്നു പുരോഗതിയിലേക്ക് ആണെന്ന് കുറിപ്പോടെയാണ് ജയറാം വീഡിയോ പങ്കുവെച്ചിരിക്കുന്നത് ജയറാമും മീരയും പഴയതുപോലെ തന്നെയാണ് ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് ആളുകൾ ചെയ്യുന്നത്

ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ താരമാണ് വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. നിലവിൽ കുടുംബ പ്രേക്ഷകരുടെ പ്രിയസംവിധായകനായ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവാണ് മീര നടത്തുന്നത്.