“മഹേഷിന്റെ പ്രതികാരം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ നായിക സ്ഥാനം ഏറ്റെടുത്തു തന്റെതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ അഭിനേത്രി ആണ് അപർണ ബാലമുരളി.
അപർണ ബാലമുരളി ഇപ്പോൾ തിരക്കുള്ള നടിയാണ്. “മഹേഷിന്റെ പ്രതികാര”ത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ അപർണക്ക് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിൽ റിലീസ് ആയ “സുരൈരെ പോട്ട്ര” എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെ

താരത്തിന്റെ താരപദവിയും കുത്തനെ കൂടി. മികച്ച അഭിപ്രായം ആണ് താരത്തിന്റെ ഈ തമിഴ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.
മലയാളത്തിലും തമിഴിലും തന്റെ കഴിവ് തെളിയിച്ചു മുൻ നിര നായികമാരുടെ നിരയിലേക്ക് വന്ന് കൊണ്ടിരിക്കുന്ന നടിയായി മാറിക്കഴിഞ്ഞു അപർണ ബാലമുരളി. ഒരുപാട് ആരാധകർ സ്വന്തമായുള്ള താരമാണ് അപർണ. ജി വി പ്രകാശനൊപ്പം സർവം താളമയം എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ തമിഴകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത സംവിധായകനായ രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു സർവം താളമയം. ചിത്രത്തിന്റെ അഭിനയത്തിന് അപർണ ബാലമുരളിക്ക് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തിൽ ആസിഫലിക്കോപ്പം സൺഡേ ഹോളിഡേ എന്ന ചിത്രം മികച്ച വിജയം കരസ്ഥമാക്കി. ഇപ്പോളിതാ തമിഴകത്ത് സൂര്യയോടൊപ്പം അഭിനയിച്ച സുരൈരെ പോട്ട്ര” തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് അപർണ

. സൂപ്പർ താരം സൂര്യ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചാണ് അപർണ്ണ അനുഭവം പങ്കുവയ്ക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സുരൈരെ പോട്ട്ര”എന്ന സിനിമയിൽ സൂര്യയുടെ നായികയായി അഭിനയിച്ച അപർണ ബാലമുരളി സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ നായിക എന്ന നിലയിൽ വലിയ ഇമേജാണ് കൈവരിച്ചിരിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റിംഗ് റീഡിങ് സമയത്താണ് സൂര്യയെ താൻ ആദ്യമായി കാണുന്നതെന്നും വളരെ സിംപിളായ മനുഷ്യനാണ് സൂര്യ എന്നും മനസ്സിലാക്കിയതോടെ സൂര്യയെ ആദ്യമായി മീറ്റ് ചെയ്തപ്പോൾ തനിക്ക് തോന്നിയ ടെൻഷൻ അവിടെത്തന്നെ അവസാനിച്ചുവെന്നും ഒരു അഭിമുഖത്തിന് ഇടയിൽ അപർണ വെളിപ്പെടുത്തി..