നമ്മൾ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച നടിയാണ് ഭാവന. താരം മലയാള സിനിമാ മേഖലയിൽ നിന്ന് ഇപ്പോൾ ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം മറ്റുഭാഷകളിൽ ആണ് ഇപ്പോൾ സജീവമായിരിക്കുന്നത് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രമാണ് ഏവരുടെയും മനസ്സ് കീഴടക്കുന്നത്.തഗരുവിന് ശേഷം ഭാവന വീണ്ടും ശിവരാജ്കുമാറിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ഭജരംഗി 2. ഇതിലെ താര ത്തിന്റെ ചിന്മിനികി എന്ന കഥാപാത്രത്തെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

ഭാവനയെ സംബന്ധിച്ചിടത്തോളം ചിന്മിനികി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. വേഷവിധാനം മുതൽ മേക്കപ്പ് വരെ വേഷം ധരിക്കുന്ന പ്രക്രിയ താരം ആസ്വദിച്ചു എന്നാണ് പറയുന്നത്.  “അവൾ വളരെ ബോൾഡാണ്; ധാരാളം ആളുകളെ ആജ്ഞാപിക്കുകയും ഗ്രാമത്തിൽ ഒരു വ്യത്യാസം കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞാൻ ഈ കഥാപാത്രത്തെ തെമ്മാടി എന്നാണ് വിളിക്കുന്നത്. അതേ സമയം, അവൾ ആകർഷണീയതയും നിഷ്കളങ്കതയും വഹിക്കുന്നു എന്നാണ് ഭാവന പറയുന്നത്

ഇതിനോടകം തന്നെ ഈ ചിത്രം വര സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഭാവനയെ ഇരുപത് ഇങ്ങനെയൊരു വേഷത്തിൽ ആരാധകർ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ചിത്രത്തിൽ താരം ഗംഭീരപ്രകടനം ആയിരിക്കും കാഴ്ച വയ്ക്കുക എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കട്ടെ എന്ന് ആരാധകർ പ്രതീക്ഷിക്കുന്നത് ഇന്ന് ചിത്രത്തിന്റെ റിലീസ് ദിവസമാണ്.