പഴമയെ ഇഷ്ടപ്പെടുന്നവർക്കും ചരിത്ര ഗവേഷകർക്കും കലയോട് ആഭിമുഖ്യം പുലർത്തുന്നവർക്കും തീർച്ചയായും ചന്ദ്രഗിരി കോട്ട നല്ല അനുഭവങ്ങൾ തരുന്നതായിരിക്കും..പറക്കല്ലുകൾ, ചുണ്ണാമ്പ്, ഇഷ്ടിക എന്നിവ കൊണ്ട് മാത്രമാണ് കോട്ടയുടെ നിർമ്മാണം..ഇതിൽ ആയ ഒന്നും കാണാൻ കഴിയില്ല.. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇപ്പോൾ ചന്ദ്രഗിരി കോട്ട ഉള്ളത്.. വിജയ് നഗരത്തിൻറെ

നാലാമത്തെ തലസ്ഥാനം ആയിരുന്നു ഇവിടം.. ചന്ദ്രഗിരി യിലേക്ക് ഉള്ള കവാടം നിർമ്മിച്ചിരിക്കുന്നത് തന്നെ വലിയ പാറകളിൽ തീർക്കത്ത പ്രതിമകളിൽ ആണ്…

കോട്ടയെ ചുറ്റി 8 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു, കാലാന്തരത്തിൽ ഇവ എല്ലാം നശിച്ചു പോവുകയും ചെയ്തു..

കോട്ടയിലേക്ക് മുഴുവനായും ഇപ്പോൾ പ്രവേശനമില്ല, കോട്ടയുടെ പ്രധാന കെട്ടിടം  രാജ് മഹൽ ആണ്, ഇത് ഒരു മൂന്നുനില കെട്ടിടമാണ്..ഇവിടെ രാജാവിനും രാജ്ഞിക്കും പ്രതേക കൊട്ടാരങ്ങൾ ഉണ്ടായിരുന്നതായി കാണാം.. 15-16 നൂറ്റാണ്ടുകൾക്ക് മുന്നേ നിർമ്മിച്ചതാണ് ഈ കൊട്ടാരം.. ഇവിടെ ഇപ്പോൾ ഒരു മ്യൂസിയവും സെറ്റ് ചെയ്തിരിക്കുന്നു.. ഈ മ്യൂസിയത്തിൽ കോട്ടയുടെ ചെറിയ മോഡൽ കാണാം..ഇതിൽ കോട്ടയെ ചുറ്റി ഉള്ള പ്രദേശങ്ങൾ എല്ലാം കാണാൻ

സാധിക്കും..ഇത് കൂടതെ കൽ പ്രതിമകളും, ദൈനംദിനജീവിതത്തിൽ ഉപയോഗിച്ചിരുന്ന ധാരാളം ഉപകരണങ്ങളും ആയുധങ്ങളുമെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു..കൃഷ്ണദേവരായയുടെ യും ഭാര്യ ആയ ചിന്നാദേവിയുടെയും പ്രതിമകൾ ഉണ്ട്.. ശ്രീ കൃഷ്ണദേവരായ ആണ് ഈ കൊട്ടാരത്തിൽ താമസിച്ചിരുന്നത്..ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ നല്ല ഭാഗവും ഇവിടെ ആയിരുന്നു.. 64 കലകളിൽ വൈഭവം ഉള്ളവനും, രാജ്യാതി കാര്യങ്ങളിൽ ബഹു

ശ്രദ്ധ ഉള്ളവനും, പ്രജകളുടെ പ്രിയപ്പെട്ടവനും ആയിരുന്നു ശ്രീകൃഷ്ണ ദേവരായ..

വെങ്കിടേശ്വര ഭഗവാൻറെ കടുത്ത വിശ്വാസിയായിരുന്നു കൃഷ്ണദേവരായർ, തിരുമല  ക്ഷേത്രം സന്ദർശിക്കുമ്പോൾ ചന്ദ്രഗിരി കോട്ടയിലാണ് അദ്ദേഹം താമസിച്ചിരുന്നത്..

കുടിമലയിൽ ഉള്ള ശ്രീ പരശുരാമശ്വര ക്ഷേത്രത്തിൽ ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ മൂർത്തികളെ ഒരേ കല്ലിൽ കൊത്തി ഇരിക്കുന്നത് കാണാം..ഈ പ്രതിമ ചന്ദ്രഗിരി കോട്ടയിൽ സൂക്ഷിച്ചിട്ടുണ്ട്..

11 ആം നൂറ്റാണ്ടിൽ നിർമ്മിച്ച കോട്ടയാണ് ചന്ദ്രഗിരി കോട്ട..ആന്ധ്രാപ്രദേശിൽ തിരുപ്പതിയിലെ ചന്ദ്രഗിരി എന്ന പ്രദേശത്ത് ആണ് ചന്ദ്രഗിരി കോട്ട ഉള്ളത്..