
മലയാളസിനിമയിൽ അഭിനയിച്ച എല്ലാ സിനിമളും ഹിറ്റാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നായികയായിട്ടാണ് താരം മലയാളചിത്രത്തിൽ എത്തിയത് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല അത്രയേ മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തുകഴിഞ്ഞു.


അപ്രതീക്ഷിതമായി സിനിമാരംഗത്തേക്ക് എത്തിയത് താരമാണ് ഐശ്വര്യ ലക്ഷ്മി എന്ന് താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട് താരത്തിനെ വിവിധ പരിപാടികളിലൂടെ താരം തന്റെ രക്ഷിതാക്കൾക്ക് സിനിമാ മേഖലയിലേക്ക് വരുന്നതിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന താരം സിനിമയിൽ നീതി പുലർത്താതെ ജീവിതത്തിൽ ഒരു ഡോക്ടർ ആയി കാണാൻ ആയിരുന്നു അച്ഛനും അമ്മയ്ക്കും ഇഷ്ടം.


ഇപ്പോഴത്തെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരം എത്തിയപ്പോൾ ഉണ്ടായ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താര ത്തിന്റെ മാതാപിതാക്കൾ വിചാരിച്ചിരുന്നത് ആദ്യത്തെ ഒരു ചിത്രത്തിന് ശേഷം താരം പിന്നെ സിനിമയിലേക്ക് വരില്ല എന്നാണ് എന്നാൽ അവരെ അമ്പരപ്പിച്ചു കൊണ്ട് താരം വീണ്ടും സിനിമാമേഖലയിൽ സജീവമാകുകയായിരുന്നു രണ്ടാമത്തെ സിനിമ കൂടി ചെയ്തതോടെ മാതാപിതാക്കൾ ആറുമാസക്കാലം മിണ്ടാതായി പിന്നീട് വരത്തൻ എന്ന ചിത്രത്തിലും കൂടി അഭിനയിച്ചതോടെ തന്നെ തന്റെ വഴിക്ക് വിട്ടു എന്നാണ് ഐശ്വര്യലക്ഷ്മി പറയുന്നത്.
