കിടിലൻ രുചിയിൽ മത്തി മുളകിട്ടത് തയ്യാറാക്കാം…

 

മീനുകളിൽ ഏറ്റവും രുചികരമായതും ആരോഗ്യകരവുമായ ഒന്നാണ് മത്തി..എല്ലാ നാടൻ ഭക്ഷണങ്ങളും ആയി ഉഗ്രൻ കോമ്പിനേഷനാണ് മത്തിക്ക് ഉള്ളത്.. അതുകൊണ്ടുതന്നെ നമുക്ക് മത്തി മുളകിട്ടത് ഉണ്ടാക്കാം..

മത്തിയിൽ മുളക് ഇട്ടത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: അര കിലോ മത്തി, കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, അല്പം ഉലുവയും കടുകും എടുക്കാം.. പിന്നീട് ചെറിയ ഒരു കഷണം ഇഞ്ചി, മൂന്നാല് ഉള്ളി, വെളുത്തുള്ളി,

കുറച്ച് മല്ലിപ്പൊടിയും ആവശ്യമായ ഉപ്പും വെളിച്ചെണ്ണയും എടുക്കാം..ഇനി രണ്ട് വറ്റൽ മുളകും രണ്ട് കഷണം കുടമ്പുളിയും എടുക്കാം..

കുടംപുളി അല്പം വെള്ളത്തിൽ കുതിർത്ത് എടുക്കാം.. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കിയശേഷം കടുക്

പൊട്ടിക്കാം..ഇതിൽ അരടീസ്പൂൺ കടുകും ഉലുവയും ഇട്ട് പൊട്ടിക്കാം, ഇനി അല്പം ഉണക്കമുളക് ചേർത്ത്  നന്നായി ഇളക്കാം..ശേഷം അരിഞ്ഞുവെച്ച ഇഞ്ചി വെളുത്തുള്ളി എന്നിവയും ചുവന്നുള്ളിയും ചേർത്ത് വഴറ്റണം.. ഇതെല്ലാം നന്നായി വഴന്ന് വരുമ്പോൾ കാൽ സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾ പൊടി, 4 സ്പൂൺ കാശ്മീരി മുളകുപൊടി എന്നീ പൊടികൾ എല്ലാം ചേർത്ത് മൂപ്പിക്കുക.. പൊടികളുടെ പച്ചമണം മാറി വരുമ്പോൾ, വെള്ളത്തിൽ ഇട്ട് വെച്ചിരുന്ന കുടംപുളി ആ വെള്ളത്തോടൊപ്പം ചേർക്കാം..ഇനി ആവശ്യമുള്ള ഉപ്പുമിട്ട ശേഷം

വൃത്തിയാക്കി വെച്ചിരിക്കുന്ന  മത്തി ചേർക്കാം.. രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട ശേഷം മൂടിവെച്ച് വേവിക്കാം.. മത്തി നന്നായി വെന്തു വരുമ്പോൾ പതിയെ ഒന്ന് ഇളക്കി കൊടുക്കാം..  ശേഷം അധികമുള്ള ചാറു വറ്റാനായി തീ കുറച്ചുവെച്ച് കൊടുക്കാം.. പാകത്തിന് കുറുകിവരുമ്പോൾ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ തൂവി തീയിൽ നിന്ന് മാറ്റാം..  അങ്ങനെ രുചികരമായ മത്തി മുളകിട്ടത് തയ്യാറായി കഴിഞ്ഞു…