നാടൻ രീതിയിൽ ഒരു കോഴി കറി തയ്യാറാക്കിയാലോ…

കോഴി കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അരക്കിലോ കോഴി, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്.. രണ്ട് സവാള, ഗരംമസാലപ്പൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, എരുവിന് ആവശ്യമുള്ള പച്ചമുളക്, കറിവേപ്പില,  കുറച്ച് വെളിച്ചെണ്ണ ഒന്നരക്കപ്പ് തേങ്ങാപ്പാലും, ഒരു തക്കാളിയുടെ കാൽ ഭാഗം എടുക്കാം..

ചിക്കൻ ആവശ്യത്തിനുള്ള കഷണങ്ങളാക്കി മുറിച്ച് വെക്കാം.. ഇതിലേക്ക് അൽപം അല്പം വെളിച്ചെണ്ണ തൂവി കൊടുക്കാം.. ശേഷം

കുരുമുളകുപൊടിയും ഇട്ട് നന്നായി ഇളക്കി മാറ്റിവയ്ക്കാം.. ഇനി അല്പം എണ്ണ ചൂടാക്കിയശേഷം ഈ ചിക്കൻ ഫ്രൈ ചെയ്തെടുക്കാം..ബാക്കിയുള്ള എണ്ണയിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി, എന്നിവ എല്ലാം ചേർക്കാം.. പിന്നീട് അറിഞ്ഞ് വെച്ചിരുന്ന രണ്ട് ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം.. അരിഞ്ഞ്  വെച്ച പച്ചമുളകും, കുറച്ച്

കറിവേപ്പിലയും ചേർത്ത് ഇളക്കാം.. ഇനി അരിഞ്ഞുവെച്ച സവാളയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ആക്കി എടുക്കാം… സവാള വഴന്ന് വരുമ്പോഴേക്കും ഒരു തക്കാളിയുടെ കാൽഭാഗം ചേർത്ത് നന്നായി മിക്സ് ആക്കി എടുക്കാം.. ശേഷം വറുത്തു വച്ച ചിക്കൻ ഇതിലേക്ക് ചേർക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചശേഷം തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ്  ചേർക്കാം..ഇനി മൂടി വെച്ച് ചെറിയ തീയിൽ വേവിക്കാം.. കോഴി  നന്നായി വെന്തു വരുമ്പോൾ

ഒന്നാം പാലും ചേർത്ത് ഇളക്കാം.. നന്നായി ആവി വരുമ്പോൾ കോഴിക്കറി വാങ്ങി വയ്ക്കാം.. ഇനി ഇതിലേക്ക് അല്പം വെളിച്ചെണ്ണ തൂവാം.. കുറച്ച് കറിവേപ്പിലയും ഗരംമസാലയും കുരുമുളകുപൊടി എന്നിവ എല്ലാം വിതറി നന്നായി ഇളക്കി യോജിപ്പിക്കാം.. അങ്ങനെ അങ്ങനെ നാടൻ കോഴിക്കറി തയ്യാറാണ്..നിങ്ങളും ട്രൈ ചെയ്യൂ..