ബീഫ് ഉലർത്തിയത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരു കിലോ ബീഫ്, പച്ചമുളക്, തക്കാളി, വെളുത്തുള്ളി, സവാള, ഒരു കഷ്ണം ഇഞ്ചി, കുറച്ച് മല്ലിയിലയും കറിവേപ്പിലയും എടുക്കാം.. ഇനി കുറച്ച് അധികം കുരുമുളകു പൊടി, കുറച്ച് മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഗരം മസാല, മുളകുപൊടി എന്നീ പൊടികളും പാകത്തിന് ഉപ്പും അൽപം എണ്ണയും എടുക്കാം..

പോത്തിറച്ചി മാരിനേറ്റ് ചെയ്തു വെക്കാം.. ഇതിനുവേണ്ടി കാൽ ടേബിൾസ്പൂൺ  മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ

പൊടി.. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മാറ്റി വെക്കാം..എടുത്തു വച്ചിരുന്ന  ഒരു തക്കാളി മിക്സിയിലിട്ട് പേസ്റ്റാക്കി എടുക്കാം… ശേഷം, കുക്കറിൽ കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കി തക്കാളി പേസ്റ്റ് ചേർത്ത് കൊടുക്കാം.. ഇനി ഇതിലേക്ക്  നന്നായി  മാരിനേറ്റ് ചെയ്തു വച്ച ബീഫ് കഷണങ്ങൾ  ഇട്ട് വേവിക്കാം..ഇതിലേക്ക് വേറെ വെള്ളം ഒന്നും ഒഴിക്കേണ്ട ആവശ്യമില്ല മറ്റൊരു പാൻ ചൂടാക്കാം. ഇതിലേക്ക് അൽപം എണ്ണയൊഴിച്ച് ശേഷം അരിഞ്ഞു വച്ചിരിക്കുന്ന  സവാള  വഴറ്റിയെടുക്കാം..

ഗോൾഡൻ ബ്രൗൺ കളർ ആയ സവാളയ്ക്ക് ഒപ്പം അൽപം കറിവേപ്പിലയും, ഇഞ്ചി- വെളുത്തുള്ളി ചതച്ചതും ചേർത്ത് ഇളക്കാം…..ഒരു തുടം വെളുത്തുള്ളി ആണ് ചേർക്കേണ്ടത്, ഇനി എരുവിന് ആവശ്യമുള്ള പച്ചമുളക് നടുവേ കീറി ഇതിലേക്ക് ചേർക്കാം..  ശേഷം  നമ്മുടെ പൊടികൾ ചേർക്കാം, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ ഗരം മസാല, രണ്ടര ടേബിൾ സ്പൂൺ കുരുമുളകുപൊടി, എന്നിവയെല്ലാം

ചേർത്ത് നന്നായി മൂപ്പിക്കുക.. ഇനി എത്രയും വേഗം വേവിച്ചുവെച്ച ബീഫ് ചേർത്ത് അത് മല്ലിയിലയും വിതറി നന്നായി ഇളക്കി അൽപസമയം  വേവിക്കാം.. ഉപ്പ് എല്ലാം പാകമാണോ എന്ന് നോക്കാം.. അവസാനമായി അൽപം കറിവേപ്പില കൂടി ചേർത്ത് നന്നായി ഇളക്കി വാങ്ങാം. അങ്ങനെ ബീഫ് ഉലർത്തിയത് തയ്യാറാണ്..