വ്യത്യസ്ത രുചിയിൽ ഇറച്ചിപ്പുട്ട് തയ്യാറാക്കാം…

ഇറച്ചി പുട്ട് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പുട്ടുപൊടി, ഇറച്ചി, കുറച്ചു തേങ്ങ ചിരകിയത്, ആവശ്യത്തിനുള്ള വെള്ളം, ഉപ്പ്, എന്നിവയും അല്പം മുളകുപൊടി, മഞ്ഞൾപൊടി, പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, എന്നിവ എടുക്കാം.. ഇനി കുറച്ച് വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, 2 സവാള, കുറച്ച് പച്ചമുളകും, മല്ലിയിലയും, എടുക്കാം..

പുട്ടുപൊടി സാധാരണ പുട്ടിന് നനക്കും പോലെ അരമുറി തേങ്ങ ചിരകിയതും ഉപ്പും അൽപം വെള്ളവും ചേർത്ത്  നനച്ച് വെക്കാം.. ഈ നമുക്ക് ഇറച്ചി വേവിക്കണം, അതിന് മുന്നേ ഇതിലേക്ക് ഇടാൻ ഉള്ള അരപ്പ് തയ്യാറാക്കാനായി ഒരു വലിയ കഷ്ണം ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി,  ഒന്നര ടിസ്‌സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു കഷണം കറുവപ്പട്ടയും, കുറച്ച് ഗ്രാമ്പൂ അര

ടീസ്പൂൺ പെരുംജീരകം, എന്നിവയെല്ലാം നന്നായി അരയ്ക്കാം.. ശേഷം കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന ഇറച്ചി യിലേക്ക് യോജിപ്പിക്കാം.. അല്പസമയം മാറ്റിവെക്കാം, അതിനുശേഷം ഇറച്ചിയെ കുക്കറിൽ വേവിച്ചെടുക്കാം.. ഇറച്ചി വെന്തതിനു ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കാം….പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് ഇളക്കാം.. നന്നായി വഴന്നു കഴിയുമ്പോൾ വേവിച്ചുവെച്ച ഇറച്ചി ചേർക്കാം, ശേഷം രണ്ട് ടീസ്പൂൺ

മല്ലിയിലയും വിതറി കൊടുക്കാം.. ഇനി പുട്ടുകുറ്റിയിൽ ഒരുപിടി മാവ് ഇട്ടശേഷം ഇറച്ചിയുടെ കൂട്ട് നിരത്താം.. അതിനുമുകളിലായി വീണ്ടും മാവ് ഇടാം, ഇങ്ങനെ പുട്ടു കുംഭം നിറയുന്നത് വരെ ലെയറുകൾ ആയി മാവും ഇറച്ചി കൂട്ടും മാറി മാറി നിരത്താം.. ശേഷം ആവിയിൽ വേവിക്കാം.. അങ്ങനെ രുചികരമായ ഇറച്ചിപ്പുട്ട് തയ്യാറാണ് നിങ്ങളും ഉണ്ടാക്കി നോക്കൂ.