മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യാനായർ. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നായികയാണ് നവ്യ. തുടർന്ന് താരത്തിന് കൈനിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. മോഡേൺ വേഷത്തിലെത്തുന്നതിനേക്കാൾ ആരാധകർക്ക് കാണാൻ ഇഷ്ടം നാടൻ വേഷത്തിലുള്ള നവ്യയെ ആണ്. വിവാഹത്തിനുശേഷം നവ്യ തിരികെ സിനിമ രംഗത്തെത്തിയിരുന്നു സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു വിവാഹശേഷം നവ്യ എത്തിയത്. ദൃശ്യത്തിന്റെ കന്നഡ

പതിപ്പിൽ നവ്യ നായികയായി എത്തിയിരുന്നു. ചിത്രം കന്നടയിൽ സൂപ്പർഹിറ്റായിരുന്നു. നവ്യാനായരും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ഒരുക്കിയ നന്ദനം 2002 ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കു വയ്ക്കുകയാണ് നവ്യനായർ. ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാൻ മടി ഉണ്ടായിരുന്നു എന്നാണ് നവ്യാനായർ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നവ്യ യുടെ തുറന്നുപറച്ചിൽ. നന്ദനത്തിൽ വേഷം മണി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാൻ സ്നേഹത്തോടെ സുബു എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തിൽ ചെയ്യേണ്ട കഥാപാത്രത്തിന് കോസ്റ്റും സ്വീകരിക്കാൻ വല്ലാത്ത മടിയായിരുന്നു. കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവ് ചൂടി കളർഫുൾ ആയി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിന് ആണ് ഒരു

മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാൻ പറയുന്നത് സുബു വിന അത് വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം സ്വർണ്ണ വളയിട്ട പട്ടുസാരിയുടുത്ത് കലക്കൻ സ്റ്റൈലിൽ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്ന സുഖിനോ ആണ് വേലക്കാരി റോളിലേക്ക് മാറാൻ പറയുന്നതെന്നും നവ്യനായർ വെളിപ്പെടുത്തുന്നു. സുബ്ബലക്ഷ്മി എന്ന താരത്തെ മലയാളികൾ ശ്രദ്ധിച്ചത് കല്യാണരാമനിലെ വേഷത്തിലൂടെയാണ്