ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയിലേക്ക് അഗുംബെയിലേക്ക് ഒരു യാത്ര..

നാഗരികതയുടെ കയ്യേറ്റം അധികമൊന്നും എത്താത്ത മനോഹരമായ ഭുപ്രദേശമാണ് അഗുംബെ..ഇങ്ങോട്ടേക്ക് ഉള്ള വഴിയുടെ രണ്ടു വശങ്ങളിലും ഇടതൂർന്ന തെങ്ങുകളും കവുങ്ങുകളും മറ്റനേകം  കാർഷിക വൃത്തികളും എല്ലാം കാണാം..ഇതെല്ലാം ഒരു ദിനചര്യയായി ഇവിടത്തുക്കാർ കൊണ്ടുനടക്കുന്നു..  തെക്കേ ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമാണ് ഇത്,  അതിനാൽ തന്നെ ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നാണ് അറിയപ്പെടുന്നത്.. മഞ്ഞും മഴയും തണുപ്പും എല്ലാം അഗുംബെയുടെ കൂടപ്പിറപ്പാണ്.. സമുദ്രനിരപ്പിൽ നിന്നും

2100 അടി മുകളിലാണ് ആണ് അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്,. അഗുംബെയുടെ പ്രധാന ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ ആണ് ഈ റിസെർച്ച് സ്റ്റേഷനിലേക്ക് ഉള്ളത്..  ഉരഗങ്ങളെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ഇവിടെ നടത്തുന്നത്.. ഈ പ്രദേശത്ത് രാജവെമ്പാലയെ കണ്ടുവരുന്നതായി പറയുന്നു…

കർണാടക സംസ്ഥാനത്തെ ഷിമോഗ ജില്ലയിലെ അതി മനോഹരമായ ടൂറിസ്റ്റ് സ്പോട്ടാണ് അഗുംബെ.. കർണാടകയിലെ പ്രധാന സിറ്റികളിൽ നിന്നെല്ലാം അഗുംബെയിലേക്ക് വണ്ടി പിടിക്കാം.. പ്രകൃതി ഭംഗി ഒക്കെ നന്നായി ആസ്വദിച്ചു വരാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ കുടക് വഴി  എത്താവുന്നതാണ്,

ഉഡുപ്പിയിൽ നിന്ന് ആഗുംബെ യിലേക്കുള്ള യാത്രയിൽ 16 ഓളം ഹെയർപിൻ വളവുകൾ കാണാം.. ഇതിൽ പതിനാലാമത്തെ ഹെയർപിൻ വളവിൽ ആണ് സൂര്യാസ്തമയ പോയിൻറ്,.. ഈ വഴി പോകുന്ന യാത്രക്കാർ ഇവിടെ വിശ്രമിച്ച്,  അസ്തമയവും കണ്ട ശേഷമാണ് യാത്ര തുടരാര്.. വെള്ളച്ചാട്ടങ്ങളെയും അഗുംബെ തൻറെ മാറോടു ചേർക്കുന്നു.. ജോഗി ഗുണ്ടി, ബാർക്കാന ഫാൾസ്, കഞ്ചിക്കൽ ഫാൾസ്, ഓനകേ അബ്ബി,

എന്നിങ്ങനെയുള്ള  വെള്ളച്ചാട്ടങ്ങള് അഗുംബെ കാണാം.. വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും പ്രശസ്തമായത് ജോഗി ഗുണ്ടി ആണ്.. ഉറപ്പായും നിങ്ങളും സന്ദർശിക്കേണ്ട സ്ഥലമാണ് അഗുംബെ..