ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയുടെ ഉരുക്കു മനുഷ്യൻറെ പ്രതിമ കാണാം…

നിലവിൽ ലോകത്ത് ഏറ്റവും ഉയരമുള്ള പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.. ഐക്യ ഭാരതത്തിൻറെ നിർമ്മാണത്തിൽ  സുപ്രധാന പങ്കുവഹിച്ച ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ ആയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ പ്രശസ്തമായത്.. ഇതിൻറെ ആകെയുള്ള ഉയരം 182 മീറ്ററാണ്, ബേസും കൂടി 740 മീറ്റർ.. 2013ൽ പ്രതിമ  തയ്യാറാക്കാൻ ആരംഭിക്കുകയും തുടർന്ന് 2018ൽ പണി

പൂർത്തിയാക്കുകയും ചെയ്തു.. ഏകദേശം മൂവായിരം ജോലിക്കാരുടെയും 250 എൻജിനീയർമാരുടെയും പലവിധ വൈഭവങ്ങളും ഈ പ്രതിഭാസത്തിനു പിന്നിൽ ഉണ്ട്..

വഡോദരയിൽ എത്തി ഒരു ദിവസം ചെലവഴിച്ച ശേഷമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാനായി പുറപ്പെട്ടത്.. വഡോദര സ്റ്റേഷനിൽ നിന്നും കവടിയാർ സ്റ്റേഷനിലേക്ക് ഒന്നര മണിക്കൂർ മാത്രം യാത്ര ചെയ്താൽ മതിയാകും..

ഇവിടെനിന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് 5 കിലോമീറ്റർ ആണ്,..ഇവിടെ പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്.. ഇപ്പോൾ ഓഫ്ലൈനായി ടിക്കറ്റുകൾ വിതരണം ചെയ്യുന്നില്ല…അതിനാൽ, 4 ദിവസം മുൻപെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം.. നർമ്മദാ നദിയിൽ നിർമ്മിച്ചിട്ടുള്ള സർദാർ സരോവർ അണക്കെട്ടിലെ ജലാശയതിനു മധ്യത്തിലുള്ള സാധു ബെറ്റ് എന്ന ദ്വീപിൽ ആണ് ഈ ആജാനബാഹു പ്രതിമ ഉള്ളത്.. കവടിയാർ റെയിൽവേ സ്റ്റേഷന് മുന്നിൽ തന്നെ പ്രതിമയുടെ ഒരു മിനിയേച്ചർ ഫോം കാണാം.. ഇവിടെനിന്ന് നർമ്മദാ നദി കരയിൽ എത്താം, ഇവിടെയെത്തി കഴിഞ്ഞ് പ്രതിമയുടെ

അരികിലേക്ക് മൂന്നു കിലോമീറ്ററും 321 മീറ്ററും നടക്കണം.. അത്ര അകലെയാണ് പ്രതിമയുടെ സ്ഥാനം..മേൽകുരയുള്ള നടപ്പാതയിലൂടെ നടന്ന് കുറെ ക്യു വും നിന്ന് വേണം പോകാൻ.. അകലെവച്ച് തന്നെ പ്രതിമ വ്യക്തമായി കാണാം.. നദിക്കരയിലുള്ള മലയിൽ സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം.. ന്യൂയോർക്കിലുള്ള യൂണിറ്റി ഓഫ് ലിബർട്ടിയെക്കാളും ചൈനയിലെ ടെമ്പിൾ ബുദ്ധ യെക്കാളും ഇപ്പോൾ ഏറ്റവും ഉയരം കൂടിയത് നമ്മുടെ പട്ടേൽ സാറിന്റെ പ്രതിമക്കാണ്.. മൂന്നുതരം ടിക്കറ്റുകൾ എവിടെ ലഭ്യമാണ് സ്റ്റാച്യു നിൽക്കുന്നത് അടുത്ത കണ്ടു

തിരിച്ചുവരാൻ-ഒന്ന്,  ഏറ്റവും മുകളിൽ ചെന്ന്, പ്രതിമയുടെ ഹൃദയ ഭാഗത്ത്‌ നിന്ന് രസകരമായ വ്യൂ ആസ്വദിക്കാൻ -രണ്ട്,..പിന്നെ ക്യു ഒന്നും നിലക്കാതെ സ്‌പെഷ്യൽ വ്യക്തികളായി പോകാൻ കഴിയുന്നത്-മൂന്ന്.. പ്രതിമയുടെ ഉയരം കണ്ട് അത്ഭുതപെടണമെങ്കിൽ തീർച്ചയായും ഇവിടെ വന്ന് കണ്ടേ പറ്റൂ.. ഓരോ ചെറിയ കാര്യങ്ങളിലും വളരെ ശ്രദ്ധ കൊടുത്താണ് ഇവിടെ ഇത്‌ പണി കഴിപ്പിച്ചിട്ടുള്ളത്..സർദാർ വല്ലഭായ് പട്ടേൽ ന്റെ സ്മാരക സൂചകം ആണ് ഈ പ്രതിമ, കൂടാതെ ഇവിടെ സ്മാരക ഉദ്യാനം,

കൺവെൻഷൻ സെന്റർ സംഗ്രഹാലയം ലേസർ ഷോ എന്നിവ യെല്ലാം ഒരുക്കി ഇരിക്കുന്നു..ഇന്ത്യയിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇവിടം…