വൈകിട്ട് ചായയോടൊപ്പം ഉഴുന്നുവട തയ്യാറാക്കാം..

ഉഴുന്നുവട തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ: ഉഴുന്ന് ആവശ്യത്തിന്, അൽപ്പം കറിവേപ്പില, ആവശ്യമുള്ള പച്ചമുളക്, കുറച്ച് ഇഞ്ചി, ഒരല്പം ചോറും എടുക്കാം..കുറച്ച് അരിപ്പൊടിയും വട വറുക്കാനുള്ള എണ്ണയും എടുക്കാം..

ഉഴുന്ന് രണ്ടുമണിക്കൂർ കുതിർത്തി എടുക്കുക.. ശേഷം വെള്ളം ചേർക്കാതെ ചോറിനോടൊപ്പം മിക്സിയിൽ അരച്ച് എടുക്കാം.. ഇതിലേക്ക് അരിഞ്ഞുവെച്ച കറിവേപ്പില, പച്ചമുളക്, ഇഞ്ചി

എന്നിവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കാം..  അൽപം അരിപ്പൊടി വിതറി ഇളക്കി കൊടുക്കാം..ഇനി എത്രയും പെട്ടെന്ന് എണ്ണ ചൂടാക്കാം നന്നായി ചൂട് ആയി  വരുമ്പോൾ ഇതിലേക്ക് മാവ് വടയുടെ ഷേപ്പിൽ ആക്കി ഇട്ടുകൊടുക്കാം..

ഓരോതവണ മാവ് എടുത്തതിനു ശേഷവും കൈ വെള്ളത്തിൽ മുക്കി മാവ് കയ്യിൽ ഒട്ടി  പിടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.. നന്നായി ആയി മൊരിഞ്ഞ് ഗോൾഡ്ൻ ബ്രൗൺ കളർ ആകുമ്പോൾ എണ്ണ യിൽ നിന്ന് വട എടുക്കാം.. മുഴുവൻ മാവും

ഇതുപോലെ വട ആക്കി എടുക്കാം, ആദ്യത്തെ വട പൊളിച്ചു നോക്കി കൃത്യമായ വേവ് മനസ്സിലാക്കിയ ശേഷം വേണം ബാക്കിയുള്ള വടകൾ വറുത്ത് കോരാൻ..രുചികരമായ ഉഴുന്ന് വട നിങ്ങളും തയ്യാറാക്കി നോക്കു..