ഉച്ചയ്ക്ക് ഉഗ്രൻ ബീഫ് ബിരിയാണി തയ്യാറാക്കാം..

ബീഫ് ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:  ഒരു കിലോ ബസ്മതി അരി, ഒരു കിലോ ബീഫ്, തക്കാളി സവാള എന്നിവ അരിഞ്ഞത് ഓരോ കപ്പ് വീതം, ഇനി ആവശ്യത്തിന് മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, എന്നിവയും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും, കുറച്ച് ബിരിയാണി മസാലയും നെയ്യ് വെളിച്ചെണ്ണ എന്നിവയും എടുക്കാം..

നേരത്തെ എടുത്ത സവാള കൂടാതെ വേറെ രണ്ട് സവാള കൂടി എടുത്തു നീളത്തിൽ അരിഞ്ഞ് ഫ്രൈ ചെയ്തെടുക്കാം.. കുറച്ച് ഉണക്കമുന്തിരിയും കശുവണ്ടിയും ഫ്രൈ ചെയ്ത് വയ്ക്കണം..ഇനി കുറച്ചു പൈനാപ്പിൾ എസൻസും പുതിനയില അരിഞ്ഞതും എടുത്ത് വെക്കാം..

അല്പസമയം വെള്ളത്തിൽ കുതിർത്തെടുത്ത ബസ്മതി അരി, നന്നായി തിളച്ച വെള്ളത്തിൽ ഉപ്പ് ഇട്ട്

വേവിച്ചെടുക്കാം.. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന തോതിൽ വേണം വെക്കാൻ..ബിരിയാണിയുടെ പാകത്തിനുള്ള കഷ്ണങ്ങളാക്കിയ  ബീഫ് കുക്കറിൽ വേവിക്കാം.. ഇതിലേക്ക് ആവശ്യമുള്ള ഉപ്പും കുറച്ചു മഞ്ഞൾപ്പൊടിയും ചേർക്കണം.. ഇനി ഒരു ചട്ടി ചൂടാക്കി ഇതിലേക്ക് ആവശ്യമുള്ള എണ്ണ ഒഴിച്ചു കൊടുക്കാം,  അരിഞ്ഞുവെച്ച സവാള ചേർക്കാം.. സവാള നന്നായി വഴന്ന് കഴിഞ്ഞു ഒരു ടീസ്പൂൺ മുളകുപൊടി, കുറച്ച് മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മൂന്ന് ടീസ്പൂൺ

ബിരിയാണി മസാല, മൂന്ന് ടീസ്പൂൺ കുരുമുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് ഇളക്കി മൂപ്പിക്കാം.. ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർക്കാം.. ബീഫ് വേവിച്ചതിന്റെ സ്റ്റോക്ക് അല്പം ഈ കൂട്ടിലേക്ക് ചേർക്കാം.. ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ വേവിച്ച ബീഫും ചേർത്ത് മിക്സ് ആക്കി എടുക്കാം…

ഇനി ബിരിയാണി സെറ്റ് ചെയ്യാനുള്ള ചെമ്പ് എടുക്കാം.. ഇതിലേക്ക് ആദ്യം കുറച്ച് റൈസ്   നിരത്താം.. ഇനി ബീഫിന്റെ കൂട്ടും നിരത്താം, മുകളിൽ അല്പം റൈസ്സ് കൂടി വിതറിയശേഷം ബീഫ് മിക്സ് നിരത്തി കൊടുക്കാം… ബാക്കിയുള്ള റൈസും മുകളിൽ വിതറിയശേഷം വറുത്ത സവാള, കശുവണ്ടി മുന്തിരി, ഇവയെല്ലാം വിതറി കൊടുക്കാം.. അരിഞ്ഞുവച്ചിരിക്കുന്ന പുതിനയിലയും വിതറാം..ഇനി അല്പം പൈനാപ്പിൾ എസ്സെൻസ് ഒഴിച്ചശേഷം മൂടി വച്ച് ചെറിയ തീയിൽ ചൂടാക്കി എടുക്കാം..അങ്ങനെ ബീഫ് ബിരിയാണി കഴിക്കാൻ തയ്യാറാണ്..