കടലുണ്ടി പുഴയുടെ തീരത്ത് വളരെ ചെറിയൊരു പാർക്ക് ഉണ്ട്.. അധികം ആളുകളോന്നുമറിയാതെ വളരെ നിശബ്ദമായി സ്ഥിതിചെയ്യുന്ന ശാന്തി തീരം പുഴയോരം പാർക്ക്.. മിക്കപ്പോഴും പാർക്ക് ശൂന്യമാണ്, ഇവിടുത്തെ അന്തരീക്ഷമോ  കാലാവസ്ഥയോ ഒന്നുമല്ല ശൂന്യതക്ക് പിന്നിൽ, ‘അറിയപ്പെടാതെ പോയി’ എന്നത് മാത്രം.. ശാന്തമായൊഴുകുന്ന കടലുണ്ടി പുഴയുടെ തീരത്ത് ഇങ്ങനെയൊരു ശാന്തിതീരം ഉണ്ട്, പുഴക്കരയിലേക്ക് എന്ന വിധം

ഒഴുകി കിടക്കുന്ന എണ്ണമറ്റ നടകൾ, കാറ്റുകൊണ്ട് ഉല്ലസിച്ച് ഇരിക്കാൻ ഇരിപ്പിടങ്ങൾ.

പൂമ്പാറ്റകളുടെ കളികൾ നോക്കി നിൽക്കാൻ പൂമ്പാറ്റ തോട്ടങ്ങൾ….

ഇത്രയും മനോഹരമായതും മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതും ആയ ഈ പ്രദേശം അധികമാരും അറിയാതെ പോയത് അത്ഭുതം തന്നെയാണ്.. മലപ്പുറത്തെ മറ്റൊരു പ്രശസ്ത പ്രദേശമായ കോട്ടക്കുന്നിന് നേരെ എതിർവശത്തായി

ആണ് ശാന്തി തീരം പുഴയോരം പാർക്ക്.. ചെടികളും പൂക്കളും പൂമ്പാറ്റകളും എല്ലാം ഇവിടുത്തെ അന്തേവാസികളാണ്, പുഴയിൽ നിന്ന് വരുന്ന കാറ്റും കൊണ്ട് നഗരത്തിൻറെ തിരക്കുകളിൽ നിന്നെല്ലാം അല്പസമയം മാറി ഇവിടെ ഈ വിശ്രമിക്കാം.. മലപ്പുറത്തെ സിവിൽ സ്റ്റേഷന് തൊട്ടടുത്ത് ആണ് ശാന്തി തീരം പുഴയോരം പാർക്ക്.. കുറച്ചു കാലങ്ങൾക്കു മുൻപ് വരെ ഇവിടെ കയാക്കിങ് ബോട്ടിംഗ് തുടങ്ങിയ വാട്ടർ അഡ്വഞ്ചേഴ്സ് ഉണ്ടായിരുന്നു.. ഇപ്പോൾ ഇതൊന്നും ഇവിടെ ലഭ്യമല്ല, ഇവിടെ ഉള്ളത് പ്രകൃതിസൗന്ദര്യം ആണ്.. പുഴയെ- കുറച്ച് മുകളിൽനിന്ന് കാണാനായി ഒരു അഡ്വഞ്ചർ വ്യൂ പോയിൻറ്

തയ്യാറാക്കിയിട്ടുണ്ട്.. കോട്ടക്കുന്നിലേക്ക് കുടുംബവുമൊത്ത് ഒരു യാത്ര നടത്തുമ്പോൾ സായാഹ്നങ്ങളിൽ സൊറ പറഞ്ഞിരിക്കാൻ ശാന്തി തീരം പുഴയോരം പാർക്ക് തിരഞ്ഞെടുക്കാം.. ഇവിടെയുള്ള കഫതേറിയകളിൽനിന്ന് കാപ്പിയും ആകാം…