ടെൻഷനൊക്കെ മാറ്റിവെച്ച് ഒന്ന് ഫ്രഷ് ആകാൻ ആഗ്രഹിക്കുന്നോ? എങ്കിൽ കൊല്ലത്തെ മാമ്പഴം തറയിലേക്ക് പോരാം..

‘മാമ്പഴത്തറ’ പേരിൽ തന്നെ ഒരു ഗ്രാമീണ ഭാവം നമുക്ക് ദർശിക്കാനാകും.. ഇതേപോലെ ഗ്രാമീണത നിറഞ്ഞുതുളുമ്പുന്ന പ്രദേശമാണ് മാമ്പഴത്തറയും.. മാമ്പഴത്തറയിലേക്കുള്ള റോഡിന് ഇരുവശവും എസ്റ്റേറ്റുകളും വനപ്രദേശവും കാണാം.. ഈ കാഴ്ച ഒക്കെ തന്നെ മനസ്സിനും കണ്ണിനും കുളിർമയേകുന്നതാണ്.. കൂടാതെ ജീവിതത്തിലെ പല വീർപ്പുമുട്ടലുകളിൽ നിന്നും അൽപ്പ സമയത്തേക്ക് ആശ്വാസം

നൽകാൻ ഈ പ്രദേശത്തിനു സാധിക്കും.. മനോഹരമായ ഷെന്തുരുണി ബയോ റിസർവ്ന് വളരെ അടുത്താണ് മാമ്പഴത്തറ എന്ന ഗ്രാമം ഉള്ളത്.. റോഡരികിൽ, നമ്മുടെ പൂർവികരായി കണക്കാക്കുന്ന വാനന്മാരും മയിലുകൾ മറ്റ് പക്ഷികൾ എന്നിവ എല്ലാം കാണാം.. സ്വന്തം നാട്ടിൽ എത്തുമ്പോൾ കിട്ടുന്ന ഒരു ഉന്മേഷം, അതാണ് മലയാളി ആയ  ഓരോ യാത്രികർക്കും ഇവിടെ നിന്നും ലഭിക്കുന്നത്.

മാമ്പഴ റൂട്ടിലോടുന്ന കെഎസ്ആർടിസി

പ്രകൃതിയിലും പരിസരത്തും യാതൊരുവിധ മാലിന്യങ്ങളും പൊടിപടലങ്ങളും ഇല്ലാത്തതിനാൽ മാസ്ക്കുമാറ്റി ധൈര്യമായി ശുദ്ധവായു ശ്വസിക്കാം.. ശ്വസിച്ച് കഴിഞ്ഞശേഷം മാസ്ക്ക് നേരെ വച്ചോളൂ കേട്ടോ..

മാമ്പഴത്തറയിലേക്കുള്ള യാത്രയിലും ഒന്നുരണ്ട് സ്പോട്ടുകളിലേക്ക് നമ്മുടെ കണ്ണിനെ പായിക്കാൻ സാധിക്കും..ഇതിൽ ഒന്നാണ് ചരിത്രപ്രസിദ്ധമായ പുനലൂർ തൂക്കുപാലം.. രാജ ഭരണകാലത്ത് ശ്രീ ആയില്യം തിരുനാൾ ആണ് കല്ലടയാറിന്റെ ഇരുകരയും ബന്ധിപ്പിച്ച് പുനലൂർ തൂക്കുപാലം നിർമ്മിച്ചത്… തൂക്കുപാലം കണ്ടു യാത്ര തുടരുമ്പോൾ മറ്റൊരു

13 കണ്ണാറ പാലം

വിസ്മയ കാഴ്ച കാണാം, ഇതൊരു റെയിൽപാളം ആണ്.. നമ്മുടെ കൊല്ലം- ചെന്നൈ റെയിൽപ്പാളം.. കണ്ണാറ പാലം എന്ന് വിളിക്കുന്നു.. മുൻപ് ഇത് മീറ്റർ ഗേജ് ആയിരുന്നു ഇപ്പോൾ ബ്രോഡ് ഗേജ് ലേക്ക് ആക്കിയിരിക്കുന്നു.. ഇതെല്ലാം കഴിഞ്ഞശേഷം റബ്ബർ എസ്റ്റേറ്റും പൈനാപ്പിൾ തോട്ടവും താണ്ടി ഇടതൂർന്ന വനപ്രദേശവും കഴിഞ്ഞ് മാമ്പഴത്തറയിൽ എത്തും.. പ്രത്യേകമായി ഒരിടം കാണാനായി മാമ്പഴത്തറയില്ല, ഇവിടെ ഉള്ളതെല്ലാം നമ്മെ അതിശയിപ്പിക്കുന്ന കാഴ്ചകൾ

സമ്മാനിക്കുന്നതാണ്..കൊല്ലത്തു കൂടി ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ മാമ്പഴത്തറ ഒഴിവാക്കല്ലേ..