കൊത്തു പൊറോട്ട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:  അഞ്ചു പൊറോട്ട, 5 പച്ചമുളക്,  തക്കാളിയും സവാളയും രണ്ട് എണ്ണം വീതം..ഇനി കുറച്ച് കുരുമുളകുപൊടി, മൂന്ന് മുട്ട, കാൽ കിലോ ബീഫ് ആവശ്യത്തിന് ഉപ്പും കുറച്ച്

എണ്ണ, കറിവേപ്പില, മല്ലിയില, എന്നിവയും വേണം…

ബീഫ് അല്പം കുരു മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിച്ചശേഷം ഉടച്ചു വെക്കാം.. പൊറോട്ട ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം..എന്നിട്ട് ഒരു പാൻ ചൂടാക്കി അൽപം എണ്ണയൊഴിച്ച് ശേഷം മുറിച്ചുവെച്ച പൊറോട്ട ഇട്ട് വറുത്തെടുക്കാം..

നന്നായി മൊരിഞ്ഞു വന്ന പൊറോട്ട, മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.. പൊറോട്ട വറുത്ത പാനിലേക്ക് അല്പം കൂടി എണ്ണയൊഴിച്ച ശേഷം അരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം.. സവാള പകുതി വഴന്നു കഴിയുമ്പോൾ മുറിച്ചു വെച്ച തക്കാളി ചേർക്കാം.. നന്നായി വഴന്നുവരുമ്പോൾ ആവശ്യമായ ഉപ്പ് ചേർക്കണം..ശേഷം രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്ത് ഇളക്കാം..  ഈ സമയത്ത് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കാം.. ഇനി വേവിച്ചുവെച്ച ബീഫ് കൂടി ചേർത്ത്

നന്നായി ഇളക്കാം.. ശേഷം നേരത്തെ മാറ്റിവെച്ച പൊറോട്ട കൂടി ചേർത്ത് ഇത് നന്നായി ഇളക്കി രണ്ടു മിനിറ്റ് മൂടിവെച്ച് വേവിക്കാം.. ബീഫ്, മുട്ട, പൊറോട്ട എല്ലാം നന്നായി മിക്സ് ആയി വന്നതിനുശേഷം അല്പം മല്ലിയില വിതറി കൊടുക്കാം.. ബീഫ് കൊത്തു പൊറോട്ട ഇപ്പോൾ കഴിക്കാൻ തയ്യാറായി കഴിഞ്ഞു, നിങ്ങളും ഇപ്പോൾ തന്നെ  ഉണ്ടാക്കി നോക്കൂ…