വ്യത്യസ്ത രുചിയിൽ മുട്ട ബിരിയാണി തയ്യാറാക്കാം…

മുട്ട ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബസ്മതി അരി, മൂന്ന് മുട്ട, നാല് സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ആവശ്യത്തിന് പച്ചമുളക്, ഒരു പിടി വീതം മല്ലിയിലയും പുതിനയിലയും എടുക്കാം… കുറച്ച് മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പും എടുക്കാം.. ഇനി നെയും എണ്ണയും എടുക്കാം.. അല്പം

നാരങ്ങാനീര് പെരുഞ്ചീരകം.. ഗരംമസാല, പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം,  എന്നിവയും അലങ്കരിക്കാൻ വേണ്ട കശുവണ്ടിയും ഉണക്കമുന്തിരിയും എടുക്കാം..

ബസ്മതി അരി കഴുകി വെള്ളത്തിൽ ഇട്ടു വയ്ക്കണം..  അരമണിക്കൂർ കഴിഞ്ഞ് വെള്ളം ഊറ്റി കളയാം, ഇനി മുട്ട പുഴുങ്ങി എടുക്കാം..ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കി  2 സവാള പൊടിയായി അരിഞ്ഞത് ഇട്ട് വറുത്തെടുക്കാം..

സവാള ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ കോരി മാറ്റാം.. അല്പം നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം കശുവണ്ടിയും മുന്തിരിയും വറുക്കാം, ശേഷം മാറ്റിവെക്കാം.. ബാക്കിയുള്ള നെയ്യിലേക്ക് 2 സവാള അരിഞ്ഞത് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കാം.. ഇതെല്ലാം നന്നായി വഴന്നു വന്നതിനുശേഷം ഒരു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി,

അല്പം മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് മൂപ്പിക്കാം.. ശേഷം തോലുകളഞ്ഞ പുഴുങ്ങിയ മുട്ട ഇതിലിട്ട് ഫ്രൈ ചെയ്യാം.. മുട്ടയിൽ മസാലകൾ മുഴുവൻ നന്നായി പിടിച്ചതിനു ശേഷം അല്പം നാരങ്ങാനീര് ചേർത്ത് ഇളക്കി കൊടുക്കാം..ഇനി പകുതി മസാല മാറ്റിയതിനുശേഷം, മൂന്ന് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.. ഒന്നരക്കപ്പ് ബസ്മതി അരി ചേർത്ത് ഇളക്കി കൊടുക്കാം.. ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം, എന്നിട്ട് മൂടിവെച്ച് വേവിക്കാം.. ചോറ് നന്നായി വെന്തതിനുശേഷം പകുതിഭാഗം ചോറ് മാറ്റാം, ഇതിന് മുകളിൽ നെയ്യ് ഒഴിക്കാം, വറുത്ത സവാള കശുവണ്ടി മുന്തിരി വിതരാം, ശേഷം നേരത്തെ മാറ്റിവെച്ച മുട്ട മസാല കൂട്ട് നിരത്താം..

മുകളിലായി വീണ്ടും ചോറ് നിരത്താം.. ഇനി അല്പം നെയ്യ് തുവിയശേഷം വറുത്ത് വച്ചിരുന്ന സവാള കശുവണ്ടി മുന്തിരി എന്നിവയും വിതറി അലങ്കരിക്കാം, ശേഷം മല്ലിയിലയും പുതിനയിലയും വിതറി  അടച്ചുവെച്ച് വേവിക്കാം.. മൂന്നു നാല് മിനിറ്റ് ആവി കേറ്റി ബിരിയാണി വാങ്ങാം..മുട്ട ബിരിയാണി കഴിക്കാൻ തയ്യാർ ആണ്…

 

 

Leave a comment

Your email address will not be published.