മീൻ വറ്റിച്ചത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പ്രധാനമായും രണ്ട് കിലോ മീൻ  ( ആവശ്യമുള്ളത്ര മീൻ എടുക്കാം)…10 അല്ലി കുടംപുളി,  ഒരു തുടം വെളുത്തുള്ളി, വലിയ കഷ്ണം ഇഞ്ചി, കുറച്ച് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും, കാശ്മീരി ചില്ലി പൗഡർ എന്നിവ എടുക്കാം..ഇനി ആവശ്യത്തിന് കറിവേപ്പിലയും കടുകും, എണ്ണയും, എടുക്കാം..

ആദ്യം മീൻ വൃത്തിയാക്കി  കഷണങ്ങളാക്കി എടുക്കാം, കുടംപുളി അല്പം വെള്ളത്തിൽ തിളപ്പിച്ച് എടുക്കാം.. ഇനി വെളിച്ചെണ്ണ ചൂടാക്കി എടുക്കണം, എന്നിട്ട് അര ടീസ്പൂൺ കടുക് പൊട്ടിക്കാം.. ഇതിലേക്ക് ഇനി അര ടീസ്പൂൺ ഉലുവയും ചേർക്കാം.. ഇനി രണ്ടു തണ്ട് കറിവേപ്പിലയും ചതച്ച ഇഞ്ചിയും, പിന്നെ നടുവേ മുറിച്ച  ഒരുതുടം വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റാം.. ഇനി നാല് ടേബിൾ സ്പൂൺ മുളകുപൊടിയും അഞ്ചു ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിക്കുക.. ശേഷം ഉരുക്കിവെച്ച കുടംപുളി ആ വെള്ളത്തോടൊപ്പം ഒഴിക്കാം..ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കാം.. വെള്ളം ഒഴിച്ച ശേഷം ഫുൾ തീയിൽ തിളപ്പിക്കണം.. വെള്ളം നന്നായി തിളച്ചു വന്നതിനുശേഷം നേരത്തെ കഷണങ്ങളാക്കിയ മീൻ ചേർക്കാം.. മസാലയുമായി നന്നായി മിക്സ് ചെയ്ത ശേഷം, മീൻ മൂടിവെച്ച് വേവിക്കാം..മീൻ നന്നായി വെന്ത് വരുമ്പോൾ കറി

തയ്യാറാവും.. അല്പംകൂടി കറിവേപ്പില വിതറിയശേഷം മൂടി വെക്കാം..പിന്നീട് ഉപയോഗിക്കാം.. മീൻകറികൾ പിറ്റേദിവസം ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം..ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കു…