പുളി ഉളളി ചമ്മന്തി,.. പുതിയ എന്തൊക്കെ കറികൾ ഉണ്ടെങ്കിലും ഈ പഴയ ഐറ്റം നമുക്ക് ഉപേക്ഷിക്കാനാവില്ല.. മനുഷ്യനുള്ള കാലം തൊട്ട് എല്ലായിടത്തുമുള്ള ഒരു കോമ്പോ ആണ് കപ്പയും മുളക് ചമ്മന്തിയും, ഇതിൽ പിന്നീട് പല പരിഷ്കരണങ്ങളും വന്നെങ്കിലും ചമ്മന്തി ആണേൽ മുളക് ചമ്മന്തി എന്നെ പറയു.. മുളക് ചമ്മന്തിക്ക് ചെറിയൊരു പരിഷ്കരണം നടത്തി ഇന്ന്

പുള്ളി ഉള്ളി ചമ്മന്തി ഉണ്ടാക്കാം.. ഇത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: 5 പച്ചമുളക്, 10 ചെറിയ ഉള്ളി, നെല്ലിക്കാ വലിപ്പത്തിൽ വാളൻ പുളിയും, ആവശ്യത്തിന് ഉപ്പും, കുറച്ച് വെളിച്ചെണ്ണയും എടുക്കാം.. ഇനി നമുക്ക് മുളക് വാറുത്തെടുക്കണം. ഇതിനായി ഒരു പാൻ ചൂടാക്കി അൽപം വെളിച്ചെണ്ണയൊഴിച്ച ശേഷം മുളക് വറുത്തെടുക്കാം.. നന്നായി വറത്തു എടുത്ത മുളകിനെ മിക്സിയുടെ ജാറിൽ ഇട്ടശേഷം അരച്ചെടുക്കാം.. മുളകിന് ഒപ്പം

വൃത്തിയാക്കി വെച്ച ചുവന്നുള്ളി പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് കറക്കി എടുക്കാം.. ഇത് അധികം അരച്ച് എടുക്കേണ്ട, പതിയെ ചതച്ചു എടുത്താൽ മതി.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് നന്നായി ഇളക്കി എടുക്കാം..എരുവ് നോക്കി വേണം വെളിച്ചെണ്ണ ഒഴിക്കാൻ, വെളിച്ചെണ്ണ കൂടിപ്പോയാൽ എരിവില്ലാത്ത ചമ്മന്തിക്ക് ഒരു രുചിയും ഉണ്ടാവില്ല, കുറേനാൾ ആയി ചമ്മന്തി ഉണ്ടാകാത്തവർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, പിന്നെ നിങ്ങൾ ഇങ്ങനെ ഉണ്ടാക്കു…