കേരളത്തിലെ കുത്തനെയുള്ള പാറകളിൽ ഒന്നായ കുടുക്കത്ത് പാറ കാണാം..

ദീർഘ ചതുരത്തിന്റെ നീളം കുറഞ്ഞ ഭാഗം പോലെയാണ് ആണ് മലയുടെ ഒരുവശം, ഇത് ഒരു നേർരേഖ പോലെ തോന്നിപ്പിക്കുന്നു.. ദീർഘ ദൂരം സഞ്ചരിച്ച് മലയ്ക്കു മുകളിലെത്തിയാൽ അതിമനോഹരമായ കാഴ്ചകൾ കാണാം.. കൂട്ടം കൂടി നിൽക്കുന്ന മരങ്ങൾ, ദൂരെയായി സഹ്യ പർവ്വതം.. തെൻമലയുടെ അടുത്തുനിന്ന് വെറും 10 കിലോമീറ്റർ മാത്രമാണ് ഇവിടേക്ക് ഉള്ളത്.. കൊല്ലം ജില്ലയിലെ  അഞ്ജലിൽ അയലമൺ പഞ്ചായത്തിലാണ് കുടുക്കത്തുപാറ ഉള്ളത്..

തിരുവനന്തപുരത്തുനിന്ന് മടത്തറയിൽ എത്തി കഴിഞ്ഞ് വളരെയെളുപ്പത്തിൽ കുടുക്കത്തുപാറ ഇക്കോടൂറിസം പ്രദേശത്ത് എത്താം.. ഇത് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ്ൻറെ പുനലൂർ ഡിവിഷനിലെ ഭാഗമാണ്.. ടിക്കറ്റ് എടുത്ത് ഒരു കിലോമീറ്റർ 800 മീറ്ററും വണ്ടിയിൽ കാട്ടിലൂടെ സഞ്ചരിക്കാം..ഉഗ്രൻ ഓഫ്‌ റോഡ്‌ ആണ് ഇവിടേ…ഇവിടെയുള്ള സംരക്ഷണ വേലികൾ മറികടക്കാൻ പാടുള്ളതല്ല.. 1.8 കിലോമീറ്റർന് ഒ ശേഷം കുത്തനെയുള്ള 360 ഓളം നടകൾ മറികടന്ന് കുടുകത്ത് പാറയുടെ  വശ്യമനോഹരിത ഹൃദയത്തിൽ ഏറ്റ്

വാങ്ങാം.. ഒരു പാറ തന്നെ പല രൂപത്തിൽ ഇവിടെ നിൽക്കുന്നത് കാണാം.. മുകളിലെത്തിയാൽ കേരളത്തിലെ തന്നെ നാല് ജില്ലകളും കൂടാതെ കേരള-തമിഴ്നാട് അതിർത്തിയും കാണാൻ കഴിയും..

സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ മുകളിൽ ആണ് കുടുക്കത്ത് പാറ ഉള്ളത്.. 780 മീറ്ററും ആളുകൾക്ക് സഞ്ചരിക്കാൻ സാധിക്കും..മഴ പെയ്താൽ ഇവിടെ ആകെ മഞ്ഞു മൂടും മറ്റൊരു മൂന്നാറോ വട്ടവടയോ ആയി ഇവിടം മാറാം.. ഈ പ്രദേശത്ത് തന്നെ  സായിപ്പിൻറെ പാറ,

ഗന്ധർവൻ പാറ എന്നിങ്ങനെയുള്ള പാറകളും ഔഷധസസ്യങ്ങളും എല്ലാം നിറഞ്ഞു നിൽക്കുന്നു.. ഓഫ്‌ റോഡ് ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു നല്ല ഓപ്ഷൻ ആണ്…