ഹംമ്പിയിലെ അതി പുരാതന വിഷ്ണു ക്ഷേത്രം കാണാം..

ഗരുഡ പ്രതിഷ്ഠയുള്ള രഥം

ഹംപിയിൽ ഏറ്റവും ഭംഗിയും, ധാരാളം ചരിത്രശേഷിപ്പുകളും ഉള്ള സ്ഥലമാണ് വിജയ് വിട്ടാള ക്ഷേത്രം..പുതിയ അൻപത് രൂപ നോട്ടിൽ കാണുന്ന കൽ രഥം ഇവിടെയാണ് ഉള്ളത്.. വിട്ടാള സാമ്രാജ്യത്തിന് പരിധിയിൽ ഉണ്ടായിരുന്ന ഈ ക്ഷേത്രത്തിനു മുന്നിലായി വലിയ ഒരു ചന്തയുണ്ടായിരുന്നത്രേ.. കാലങ്ങൾക്കു മുന്നേ ബാറ്റർ സംവിധാനം നിലനിന്നിരുന്ന ഈ ചന്തകളിൽ രത്നം, സ്വർണം, തുടങ്ങിയ അമൂല്യ വസ്തുക്കൾ ആണ് വില്പന ചരക്കായി ഉണ്ടായിരുന്നത്.. ഇവിടെ ഇതിനെ വിട്ടാള ബസാർ എന്നാണ്  അറിയപ്പെട്ടിരുന്നത്.. ക്ഷേത്രത്തിനു

135 വർഷങ്ങൾ പഴക്കമുള്ള വൃക്ഷം

മുന്നിലായി 800 മീറ്ററോളം നീളത്തിൽ ഉള്ള മണ്ണ് വഴിയാണ്.. ഈ വഴിക്ക് രണ്ടു വശത്തുമായി കൽമണ്ഡപങ്ങളുടെ തൂണുകൾ കാണാം.. ഈ മണ്ഡപങ്ങളിൽ ആയിരുന്നു ചന്ത നടന്നിരുന്നത്.. ക്ഷേത്രത്തിന് അടുത്തായി പുഷ്കരണി എന്ന തടാകം കാണാം, പുഷ്കരണി എന്നാൽ ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന തടാകം എന്നാണ്…

സംഗീത മണ്ഡപത്തിലെ തൂണുകൾ

കർണാടക സംസ്ഥാനത്തെ ഹംപിയിൽ ആണ് വളരെ അറിയപ്പെടുന്ന വിജയ് വിറ്റാള ക്ഷേത്രമുള്ളത്.. ക്ഷേത്രത്തിൽ വിഷ്ണു ഭഗവാൻ  ആണ് പ്രതിഷ്ഠ.. ഇതിനു മുന്നിൽ ആയി വലിയ കൽ രഥം, എല്ലാ വിഷ്ണുക്ഷേത്രത്തിലും  ഗരുഡ പ്രതിഷ്ഠ ഉള്ളത് പതിവാണ്, എന്നാൽ ഇവിടെ മാത്രമാണ് ഗരുഡന്റെ വാഹനമായ രഥത്തിൽ ഗരുഡനെ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വത ഉള്ളത്.. ക്ഷേത്രത്തിനുള്ളിൽ ആയി അതിവിശാലമായ കല്യാണമണ്ഡപം കാണാം, ഇവിടെ മുൻകാലങ്ങളിൽ എല്ലാവർഷവും ദേവന്റെയും ദേവിയുടെയും വിവാഹം ഈ

മണ്ഡപത്തിൽ വച്ച് നടത്താറുണ്ടെന്ന് പറയപ്പെടുന്നു.. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഇങ്ങോട്ടേക്ക് പ്രവേശനം.. രാവിലെ തന്നെ എത്തിയാൽ വിശാലമായ കാഴ്ചകൾ കാണാം.. ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പിന്നീട് രാജാക്കന്മാരുടെ കാലഘട്ടത്തോട് താല്പര്യമുള്ളവർക്കും എല്ലാം ഇവിടെ വന്നാൽ മനോഹരമായ അനുഭവങ്ങൾ ലഭിക്കുന്നതാണ്..

വൃക്ഷത്തിൻറെ അടുത്തുള്ള സഭാ മണ്ഡപം

കൃഷ്ണ ദേവ് രായർ നിർമ്മിച്ച സംഗീത മണ്ഡപം അഥവാ മ്യൂസിക്കൽ പില്ലേഴ്സ് ഇവിടെ കാണാം..ഒറ്റ കല്ലിൽ തീർത്ത ഈ തൂണുകൽ പ്രത്യേകതരം വാദ്യോപകരണങ്ങളുടെ ശബ്ദങ്ങൾ പുറപ്പെടുവിക്കും.. ധാരാളം ആളുകളുടെ ശക്തിയും എണ്ണമറ്റ നാളുകളുടെ പ്രയത്നവും  ഇങ്ങനെ ഒരു ക്ഷേത്രം പണികഴിപ്പിച്ചതിന് പിന്നിൽ ഉണ്ട്… കൊത്തുപണി ചെയ്യാത്ത ഒരു ഭിത്തി ഇവിടെ കാണാൻ  കഴിയില്ല.. സംഗീത മണ്ഡപത്തിന്റെ തൂണുകളിൽ ചന്ദന മുട്ടി കൊണ്ട് തട്ടി ആണ് അന്നത്തെ സംഗീതജ്ഞർ ശബ്ദം

ഉണ്ടാക്കിയിരുന്നത്.. ഇന്ന് സംഗീത മണ്ഡപത്തിലേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി ഇല്ല.. സംഗീത മണ്ഡപത്തിനോട് ചേർന്ന സഭാ മണ്ഡപവും കാണാം.. ഇവിടെ അന്നത്തെ ഭരണാധികാരികൽ മഹാ സഭ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു..ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട അതി മനോഹര കാഴ്ച ആണ് ഹംബിയിലെ വിജയ് വിട്ടാള ക്ഷേത്രം…ഒരവസരം കിട്ടിയാൽ ഉറപ്പായും നിങ്ങളും സന്ദർശിക്കു…

ക്ഷേത്രത്തിലെ വ്യാളി രൂപങ്ങൾ