മുട്ട അച്ചാർ ഉണ്ടാക്കാനായി ആവശ്യമുള്ള സാധനങ്ങൾ: മുട്ട ആവശ്യത്തിന്, വെളിച്ചെണ്ണ, വറ്റൽമുളക്, ഇഞ്ചിയും പച്ചമുളകും ആവശ്യമുള്ളത്ര എടുക്കാം.. ഒരു നുള്ള് മഞ്ഞൾപ്പൊടി അല്പം കറിവേപ്പില കുറച്ച് മുളകുപൊടി, ഉലുവ, കടുക്, പഞ്ചസാര, ആവശ്യത്തിന് ഉപ്പും, കാൽ കപ്പ് വിനാഗിരിയും എടുക്കാം…

ഇഷ്ടമുള്ള മുട്ട എടുക്കാവുന്നതാണ്, കാടമുട്ട ആയിരിക്കും കൈകാര്യം ചെയ്യാൻ എളുപ്പം..ആദ്യം മുട്ട വേവിക്കാം.. സാധാരണ വേവിക്കുന്നതിലും കൂടുതൽ നേരം വേവിച്ച മുട്ട ചൂടാറിയതിനു ശേഷം തോലുകളഞ്ഞ് വെക്കാം.. ഇനി മുട്ടയെ കഷണങ്ങളാക്കി എടുക്കാം,  കോഴിമുട്ട അച്ചാർ ഇടുന്നവർ ഇങ്ങനെ കഷ്ണങ്ങളാക്കിയാൽ മതി.. ഇനി

അച്ചാർ ഉണ്ടാകാനുള്ള ചട്ടി ചൂടാക്കാം..ഒരു തീസ് സ്പൂണ് കടുക്‌ വറുത്ത് മാറ്റാം, ഇനി ഒരു ടിസ്‌ സ്പൂണ് ഉലുവയും ഇത് പോലെ വറുക്കാം..ശേഷം ഇവയെ പൊടിച്ച് വെക്കാം..ഇതേ ചട്ടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം, വെളിച്ചെണ്ണ ചൂടായ ശേഷം മുട്ട വറുത്തെടുക്കാം.. ശേഷം ചട്ടിയിലേക്ക് അല്പംകൂടി വെളിച്ചെണ്ണ ഒഴിക്കാം.. ഇനി കടുക്‌  പൊട്ടിക്കാണം.. കടുക് പൊട്ടി കഴിഞ്ഞ് നാല്  വറ്റൽമുളക് കീറി ഇടാം, കുറച്ചു കറിവേപ്പില കൂടി ഇട്ട് ഇളക്കി മൂപ്പിക്കാം..

ഇനി അരിഞ്ഞു വെച്ചിരുന്ന ഇഞ്ചിയും പച്ചമുളകും ചേർത്ത് മിക്സ് ചെയ്യാം.. എടുത്തു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ചേർത്തു വഴറ്റാം.. ഇതിലേക്ക് അൽപം മഞ്ഞൾപൊടി, നാല് ടേബിൾ സ്പൂൺ മുളകുപൊടി, എന്നിവ ചേർത്ത് മൂപ്പിക്കുക.. ഇനി ഉലുവ പൊടിച്ചതും കടുക് പൊടിച്ചതും ചേർക്കാം.. ഒരു നുള്ള് പഞ്ചസാര കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.. പിന്നീട് കാൽ കപ്പ് വിനാഗിരി കൂടി ചേർത്ത് ഇളക്കി വേവിക്കാം, അച്ചാർ ആവശ്യത്തിന് കുറുകിവരുമ്പോൾ

വാങ്ങാവുന്നതാണ്.. അങ്ങനെ കിടിലൻ മുട്ട അച്ചാർ റെഡിയാണ്, ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം….