മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച നടിയാണ് നിത്യ. ബാസന്തി എന്ന നിത്യയുടെ കഥാപാത്രം ഇന്നും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നായികയായും സഹ നായികയായി നിത്യ അഭിനയിച്ചു. മോഹൻലാലിന്റെ അനിയത്തിയായി ബാലേട്ടൻ എന്ന ചിത്രത്തിലെ നിത്യയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിക്കാൻ പോയിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നിത്യ കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്. ഫ്ലൈറ്റ് സ്റ്റുവർടട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ്

സിംഗ് ജംവാൾ ആണ് നിത്യ യുടെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട് മൂത്തമകൾ നൈന . രണ്ടാമത്തേത് മകനാണ് നമൻ സിംഗ് ജംവാൾ എന്നാണ് മകന്റെ പേര്. 2018 ലായിരുന്നു ഇളയ കുട്ടിയുടെ ജനനം. 2007 ൽ വിമാനയാത്രക്കിടെ കണ്ടുമുട്ടിയതാണ് ഇരുവരും. പിന്നീട് അത് പ്രണയത്തിലാവുകയും അവർ വിവാഹിതരാവുകയും ചെയ്തു. തുടർന്ന് സിനിമയിൽ നിന്ന് മാറി നിന്ന നിത്യ കുറച്ചു നാളുകൾക്കു ശേഷം സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി സീരിയലുകളിൽ നിത്യ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നിത്യ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ നിത്യ മറക്കാറില്ല. യാത്രകളും തന്റെ കുടുംബത്തിലെ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ നിത്യയ്ക്ക് ഏറെ ഇഷ്ടമാണ്, ഈ പറക്കും തളിക എന്ന ചിത്രത്തിലെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നിത്യ. സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് അതും നായികയായിട്ട് എന്ന് പറഞ്ഞ് നാട്ടിൽ നിന്ന് പോയത്. അവിടെ

ചെന്നപ്പോൾ ആദ്യം ഇടുന്നത് ബാസന്തിയുടെ മേക്കപ്പ് ആയിരുന്നു. അതിനുശേഷം ഞാൻ നാട്ടിലെ ആരെയും വിളിച്ചിട്ടില്ല മേക്കപ്പ് ചെയ്തു കഴിഞ്ഞ് അവർ പോകുമ്പോൾ ഞാൻ ടിഷ്യു പേപ്പർ എടുത്തു കുറച്ചു തുടച്ചു വയ്ക്കുമായിരുന്നു തീയേറ്ററിൽ റിലീസ് ദിവസം സിനിമ കാണാൻ ധാരാളം പേരുണ്ടായിരുന്നു അവർക്കൊന്നും എന്നെ മനസ്സിലാകുന്നില്ല ആയിരുന്നു ഞാൻ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു പക്ഷേ ആരും എന്നെ നോക്കിയിരുന്നില്ല പിന്നെ സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അവർക്ക് എന്നെ മനസ്സിലായത് എന്ന് നിത്യ വ്യക്തമാക്കുന്നു.
നിത്യയും മകൾ നൈനയും ഒരുമിക്കുന്ന കുറെ വീഡിയോസുകൾ നിത്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.