പാലക്കാടിനെ മുഖ മുദ്രയായ പച്ച പരവതാനി; വിരിച്ച താഴ് വരകൾ ആണ് അനങ്ങൻ മലയുടെ മനോഹാരിത.. നിർത്താതെ മേഘങ്ങൾ ഒഴുകുന്നു, ഈ മേഘങ്ങളിൽ തഴുകി കൊണ്ട് തലയുയർത്തി നിൽക്കുന്ന മലകളും…

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന്റെയും ചെറുപ്പുളശ്ശേരിയുടെയും ഇടയിലുള്ള ഇക്കോടൂറിസം സെൻറർ ആണ് അനങ്ങൻമല… ഒറ്റപ്പാലത്തുനിന്ന് അനങ്ങൻ മലയിലേക്ക് 10 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.. എക്കോ ടൂറിസം പദ്ധതിയിൽ പെട്ടതിൽ പിന്നെയാണ്

മലയിൽ കുറെ ഭാഗം നട വഴി കയറാൻ കഴിയുന്നത്.. അടുത്തകാലത്തായി ഈ മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്..എണ്ണമറ്റ സിനിമകൾ

ചിത്രീകരിച്ചിട്ടുള്ള പണിക്കർ കുന്ന്, കുട്ടികളുടെ പാർക്ക്, കീഴൂരിലെ പാലം,  ചെറിയ വെള്ളച്ചാട്ടം, മലയിലേക്ക് ഉള്ള സാഹസികയാത്ര ഇങ്ങനെ സന്ദർശകരെ ആകർഷിക്കുന്ന പലതും ഇവിടെ ഉണ്ട്.. പശ്ചിമഘട്ടത്തിലെ ഭാഗമെന്ന് തോന്നിപ്പിക്കും വിധം വന്യമാണ് ഇവിടം..മഴ പെയ്തു തോർന്ന ഇവിടെ മുഴുവൻ മഞ്ഞ് ആയിരിക്കും.. സാഹസികത ഇഷ്ടപ്പെടുന്നവർക്ക്  അല്ലെങ്കിൽ റോക്ക് ക്ലൈമ്പിങ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അനങ്ങൻമല ഒരു വെല്ലുവിളിയായി ഏറ്റെടുക്കാം..

അനങ്ങൻ മലയുടെ പലഭാഗത്തും വേലികെട്ടി തിരിച്ചിരിക്കുന്നത് കാണാം, പല അപകടങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശത്ത് ഇനിയും അപായങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്.. വളരെ സുന്ദരമായ  കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു കവാടം കടന്നാണ് ഇങ്ങോട്ട് കയറി വരുന്നത്..  ടിക്കറ്റെടുത്ത് മല കയറി തുടങ്ങാം.. അവിടെവിടെയായി കൂൺ ശിലകൾ കൊണ്ട് ഇരിപ്പിടങ്ങൾ നിർമ്മിച്ചിരിക്കുന്നു. മലകയറി മടുത്തവർക്ക് ഇവിടെ വിശ്രമിക്കാം.. എല്ലാ വെല്ലുവിളികളും ഏറ്റുവാങ്ങി മലയ്ക്കു മുകളിൽ ചെന്നാൽ പാലക്കാട്ന്റെ ദൃശ്യഭംഗി നമ്മെ

ആഴത്തിൽ ആകർഷിക്കും.. താഴെ നെൽപ്പാടങ്ങളും കുലച്ചു നിൽക്കുന്ന തെങ്ങിൻ കൂട്ടവും കാണാം.. പാലക്കാടിന്റെ കൈയൊപ്പു ചാർത്തിയ ഇത്തരം കാഴ്ചകൾ എല്ലായിടത്തും കാണാൻ കഴിയുന്നത് അല്ലല്ലോ.. ഒരിക്കലെങ്കിലും ഇങ്ങോട്ടേക്ക് ഒരു യാത്രയാകാം..അല്ലെ!!